സൂരജ് ഭാര്യ ഭാര്യ അഞ്ജുവിനും മകൾ ഇഷാനിക്കുമൊപ്പം/ ഫേയ്സ്ബുക്ക്
സൂരജ് ഭാര്യ ഭാര്യ അഞ്ജുവിനും മകൾ ഇഷാനിക്കുമൊപ്പം/ ഫേയ്സ്ബുക്ക്

വീണ്ടും മലയാളിക്ക് അടിച്ചുമോനേ, ദുബായ് ലോട്ടറി! എറണാകുളം സ്വദേശിക്ക് 7.3 കോടി രൂപ

ദുബായ് ഡ്യൂട്ടി ഫ്രീയിലൂടെ  കോടിപതിയാവുന്ന 175ാം ഇന്ത്യക്കാരനുമാണ് സൂരജ്
Published on

ദുബായ്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി. എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് 7.3 കോടിയോളം രൂപ സമ്മാനം ലഭിച്ചത്. ജനുവരി 20ന് ഓൺലൈൻ വഴിയെടുത്ത 4645  നമ്പർ ടിക്കറ്റിലൂടെയാണ് സൂരജിനെ തേടി ഭാ​ഗ്യമെത്തിയത്. 

ഇന്നലെ നടന്ന നറുക്കെടുപ്പിൽ വിജയിയായ വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നാണ് സൂരജ് പറയുന്നത്. നാലാം തവണയാണ് ടിക്കറ്റ് എടുക്കുന്നതെന്നും തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 

ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350–ാമത്തെ വിജയിയും, കോടിപതിയാവുന്ന 175ാം ഇന്ത്യക്കാരനുമാണ് സൂരജ്.  ഫസ്റ്റ് അബുദാബി ബാങ്കിലെ കസ്റ്റംസ് സർവീസ് വിഭാഗത്തിൽ ജീവനക്കാരനായ സൂരജ് 5 വർഷമായി യുഎഇയിലാണ്. ഭാര്യ അഞ്ജു, മകൾ ഇഷാനി എന്നിവർക്കൊപ്പം അബുദാബിയിലാണ് താമസം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com