ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരും; വിജയയാത്രയില്‍ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
ഇ ശ്രീധരന്‍/ഫയല്‍
ഇ ശ്രീധരന്‍/ഫയല്‍
Updated on: 
1 min read

കോഴിക്കോട്: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടി നടത്തുന്ന പ്രചാരണ പരിപാടിയായ വിജയയാത്രയില്‍ ഇ ശ്രീധരന്‍ പങ്കെടുക്കുമെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടകാരിയെന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള ബുദ്ധിയാണ് ഇതിനു പിന്നില്‍. ഭീഷണിപ്പെടുത്തിയാണ് വിജയരാഘവനെക്കൊണ്ടു പ്രസ്താവന തിരുത്തിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com