

കൊച്ചി: സാമ്പത്തികത്തട്ടിപ്പ് കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ ഡിയുടെ നടപടി. ജാസ്മിൻ ഷാ, ഭാര്യ, മറ്റ് ഭാരവാഹികൾ എന്നിവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 1.44 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു.
നഴ്സുമാരിൽ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും വേണ്ടി പിരിച്ചെടുത്ത പണം പ്രതികൾ ഫ്ലാറ്റ് വാങ്ങാനും കാറുകൾ വാങ്ങാനും വകമാറ്റി ഉപയോഗിച്ചു എന്നാണ് ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും ഇ ഡി അധികൃതർ വ്യക്തമാക്കി.
നേരത്തെ, യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. ജാസ്മിൻ ഷാ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നു 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates