ഗീന കുമാരിക്ക് നോട്ടീസ് അയക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് വിമര്‍ശനം

ആക്രമണം സംഘടിത കുറ്റകൃത്യമാണെന്ന് പറയാനാകില്ലെന്ന് കോടതി
kerala high court, geena kumari
കേരള ഹൈക്കോടതി, ഗീന കുമാരി
Updated on
1 min read

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആക്രമണം സംഘടിത കുറ്റകത്യമാണെന്ന് പറയാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ആര്‍ക്കാണ് ഗുരുതര പരിക്കേറ്റതെന്നും ചോദിച്ചു. ഒമ്പതാം പ്രതിക്കെതിരായ കേസെന്തായെന്നും ഒരു പ്രതി ആയുധം ഉപയോഗിച്ചില്ലെങ്കില്‍ എങ്ങനെ കണ്ടെത്താനാകുമെന്നും കോടതി ചോദിച്ചു. മുന്‍ പ്രോസിക്യൂട്ടര്‍ ഗീന കുമാരിക്ക് നോട്ടീസ് അയക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചെന്ന് ആരോപണമുയരുകയും ഗീന കുമാരിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ കേസിലാണ് ഇന്ന് കോടതി വാദം കേട്ടത്. ആക്രമണം സംഘടിത കുറ്റകൃത്യമാണെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതി കസ്റ്റഡിയിലിരുന്ന സമയത്ത് ചോദ്യംചെയ്യലില്‍ ലഭിച്ച വിശദാംശങ്ങളും കോടതി ആരാഞ്ഞു.

പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചെന്ന ഡിജിപിയുടെ വാദം കോടതി അംഗീകരിച്ചില്ല. കോടതിയെ സഹായിക്കുകയെന്നത് പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പ്രോസിക്യൂട്ടര്‍ എന്ത് വാദിച്ചാലും ജഡ്ജി വിവേചനാധികാരം ഉപയോഗിച്ചാണ് ഉത്തരവിടുന്നത്. അതിനാല്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ ഇടപെടാനാകില്ല. പ്രതിയുടെ വാദം കേള്‍ക്കാതെ ജാമ്യം റദ്ദാക്കാനാകില്ല. താന്‍ ഉത്തരവ് വായിച്ചുനോക്കിയെന്നും ജഡ്ജി വ്യക്തമാക്കി.

കേസില്‍ തന്റെ ഭാഗം വ്യക്തമാക്കാനായി ഹരീഷിന് ഹൈക്കോടതി നോട്ടീസയച്ചു. രണ്ടാഴ്ചത്തെ സമയമാണ് നല്‍കിയത്. പ്രോസിക്യൂട്ടര്‍ ഗീന കുമാരിക്ക് നോട്ടീസ് അയക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കേസ് വീണ്ടും ജൂലൈ 13ന് പരിഗണിക്കും. പ്രതിയുടെ ഭാഗം കേട്ടശേഷം മാത്രമേ ജാമ്യം റദ്ദാക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഗീന കുമാരി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. നൂറുകണക്കിന് കേസുകള്‍ ഒമ്പതര വര്‍ഷം സര്‍ക്കാരിന് വേണ്ടി വാദിച്ചു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കേസുകള്‍ കൈകാര്യം ചെയ്തു. ഒരിക്കല്‍പ്പോലും എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ എന്‍ഡിഎ എന്നോ വിവേചനം കാണിച്ചിട്ടില്ല. ഇനിയും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും ചെയ്തിട്ടില്ലെന്നും ഗീന പറഞ്ഞു.

kerala high court, geena kumari
'ഹാജര്‍ ബുക്കില്‍ വെള്ളം ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചു, ചെമ്പഴന്തി ഉദയന്‍ തടയുകയാണ് ചെയ്തത്; പ്രതിപക്ഷം ബോധപൂര്‍വ്വം ബഹളം ഉണ്ടാക്കി'
kerala high court, geena kumari
എസ്എസ്എല്‍സി: ഇത്തവണ സഹായിയെവെച്ച് പരീക്ഷയെഴുതിയത് 27,000ത്തിലധികം പേര്‍, കൂടുതല്‍ മലപ്പുറത്ത്
kerala high court, geena kumari
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയ്യാങ്കളി, ബിജെപി- യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി; ഹാജര്‍ രജിസ്റ്ററിനായി പിടിവലി
Summary

ED attack case: High Court rejects govt's plea to send notice to Adv. Geena Kumari

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com