കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടുള്ളതാണ് ഇഡിയുടെ കുറ്റപത്രം. കേസില്‍ 23 പ്രതികളാണ് ഉള്ളത്. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്..വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ സമയത്ത് കേന്ദ്രം ആവശ്യമായ സഹായം നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ ദുരന്ത നിവാരണ നിധിയില്‍ ( എന്‍ഡിആര്‍എഫ്) നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 153 കോടി രൂപ കൂടി നല്‍കിയെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു..സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്. ആകെ 58 സ്ഥാപനങ്ങള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. നഷ്ടത്തില്‍ ഓടുന്ന 77 സ്ഥാപനങ്ങളില്‍ നിന്നായി 18,062.49 കോടി രൂപയുടെ അധിക ബാധ്യതയാണ് പൊതുഖജനാവിനുള്ളത്. ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് നിയമസഭയില്‍ വച്ചത്..സ്വര്‍ണം വാങ്ങുന്നതിനായി ഹവാല പണം ഉപയോഗിച്ചതായ കന്നട നടി രന്യ റാവുവിന്റെ വെളിപ്പെടുത്തല്‍. രന്യ ഇക്കാര്യം സമ്മതിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) ആണ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചത്. ബംഗളൂരു വിമാനത്താവളത്തില്‍ 14 കിലോ സ്വര്‍ണം കടത്തുന്നതിനിടെയാണ് നടി പിടിയിലായത്..കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്പെയിന്‍കാരനായ ഡേവിഡ് കറ്റാലയെ നിയമിച്ചു. 2026 വരെ ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഉടന്‍ അദ്ദേഹം കൊച്ചിയിലെത്തും. സൂപ്പര്‍ കപ്പിനു മുമ്പ് കറ്റാല ടീമിനൊപ്പം ചേരും. മുന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ താരമാണ് ഡേവിഡ് കറ്റാല. സ്പെയിനിലും സൈപ്രസിലും 500-ലധികം പ്രൊഫഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates