പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പിറകോട്ടെടുത്ത കാർ തോട്ടിലേക്ക് മറിഞ്ഞു, മുത്തശ്ശിയേയും കൊച്ചുമകളേയും രക്ഷിച്ച് നാട്ടുകാർ

മുത്തശ്ശിയും കൊച്ചുമകളുമാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാരെത്തി രക്ഷിച്ചു
Published on

എടത്വ: വഴി തെറ്റിയതിനെ തുടർന്ന് പിറകോട്ട് എടുക്കുന്നതിനിടെ കാർ തോട്ടിലേക്കു മറിഞ്ഞു.‌‌ മുത്തശ്ശിയും കൊച്ചുമകളുമാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാരെത്തി രക്ഷിച്ചു. 

മാമ്പുഴക്കരി സ്വദേശികളായ മുത്തശ്ശിയെയും കൊച്ചുമകളും സഞ്ചരിച്ച കാർ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. ഊരുക്കരി സർവീസ് സഹകരണ സംഘത്തിനു മുന്നിലൂടെ കടന്നുപോകുന്ന നാട്ടുതോട്ടിലേക്കാണ് കാർ വീണത്. ഊരുക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ഇവർ. 

എന്നാൽ വഴിതെറ്റി സഹകരണ സംഘം റോഡിലേക്കു കയറി. വഴിതെറ്റിയെന്നു മനസ്സിലാക്കി കാർ തിരിക്കാനുള്ള ശ്രമത്തിനിടെ തോട്ടിലേക്കു മറിഞ്ഞു. ശബ്ദംകേട്ട് സമീപത്തെ വായനശാലയിൽനിന്ന് ഓടിയെത്തിയവരാണു രക്ഷകരായത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com