അഞ്ച് മുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങള്‍; ഓപ്പറേഷന്‍ പി ഹണ്ടില്‍ എട്ടുപേര്‍ അറസ്റ്റില്‍; 133 കേസ്

212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്താനായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ ഐടി ജീവനക്കാരടക്കം എട്ടുപേര്‍ അറസ്റ്റില്‍.  സംസ്ഥാന വ്യാപകമായി 449 ഇടങ്ങളിലാണ് ഇന്ന് റെയ്ഡ് നടത്തിയത്. 133 കേസ് രജിസ്റ്റര്‍ ചെയ്തു. 

212 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തവ ഡിവൈസില്‍ അഞ്ച് മുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളും കണ്ടെത്തി. ഐടി ജീവനക്കാരുള്‍പ്പടെ എട്ട് പേരാണ് അറസ്റ്റിലായത്.

പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER