ആനയെ തളക്കുന്നതിനിടെ പാപ്പാനെ ചവിട്ടിക്കൂട്ടി, തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തെറിഞ്ഞു; ദാരുണാന്ത്യം; സഫാരി കേന്ദ്രത്തിനെതിരെ കേസ്

കാസര്‍കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് മരിച്ചത്.
elephant attack dead in edukki
ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു വീഡിയോ ദൃശ്യം
Updated on
1 min read

തൊടുപുഴ: കല്ലാറിലെ സ്വകാര്യ ആന സഫാരികേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

സഫാരി കഴിഞ്ഞു ആനയെ തളക്കുന്നതിനിടെയാണ് ബാലകൃഷ്ണന് ചവിട്ടേറ്റത്. ആന പല തവണ പാപ്പാനെ ചവിട്ടുകയും അവസാനം തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തിടുകയും ചെയ്യുകയായിരുന്നു. കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ ആനസഫാരി കേന്ദ്രത്തിനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കേരള ഫാം പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായും സ്റ്റോപ്പ് മെമ്മോ ലംഘിച്ചുമാണെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ജില്ലയിലെ ഒന്‍പത് ആന സഫാരി കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് സ്റ്റോപ്പ് മെമ്മോ ലംഘിച്ചാണെന്നും പൊലീസ് അറിയിച്ച. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

elephant attack dead in edukki
ഇടുക്കിയില്‍ മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com