അട്ടപ്പാടിയില്‍ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് മാങ്ങാക്കൊമ്പന്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അട്ടപ്പാടി ഷോളയൂരില്‍ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന മാങ്ങാക്കൊമ്പന്‍
വനപാലക സംഘത്തിന്റെ ജീപ്പിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
വനപാലക സംഘത്തിന്റെ ജീപ്പിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാനയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌
Updated on
1 min read

പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ വനംവകുപ്പ് ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന മാങ്ങാക്കൊമ്പന്‍. ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കൊമ്പനെ തുരത്താന്‍ എത്തിയ വനപാലക സംഘത്തെയാണ് കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചത്.

ഇന്നലെ ചാവടി ഊരിലാണ് സംഭവം.സാധാരണനിലയില്‍ ജനവാസകേന്ദ്രത്തില്‍  ഇറങ്ങിയാല്‍ നാട്ടുകാര്‍ ബഹളം വെച്ചാല്‍ പോലും കാട്ടിലേക്ക് പോകുന്ന മാങ്ങാക്കൊമ്പനാണ് ഇന്നലെ ആക്രമണസ്വഭാവം കാണിച്ചത്. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ മാങ്ങാക്കൊമ്പനെ കാട്ടിലേക്ക് തുരത്താന്‍ എത്തിയ വനപാലക സംഘത്തിന്റെ ജീപ്പിന്് നേരെയാണ് പാഞ്ഞടുത്തത്. 

കാട്ടാന കുതിച്ചെത്തുന്നത് കണ്ട്, ജീപ്പ് അതിവേഗം പിന്നിലേക്ക് ഓടിച്ചാണ് വനപാലക സംഘം രക്ഷപ്പെട്ടത്. പിന്നീട് പടക്കം പൊട്ടിച്ചും സൈറണ്‍ മുഴക്കിയും കൊമ്പനെ കാട്ടിലേക്ക് തുരത്തി. ഒരാഴ്ചക്കിടെ അട്ടപ്പാടിയില്‍ മാങ്ങാക്കൊമ്പന്‍ ആറിടങ്ങളിലാണ് ഭീതി പടര്‍ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com