'ഒല്ലൂര്‍ മണ്ഡലം ആര്‍ക്കൊപ്പമോ, കേരളവും അവര്‍ക്കൊപ്പം'; 44 വര്‍ഷത്തെ ചരിത്രത്തിന് അവസാനം

കഴിഞ്ഞ 44 വര്‍ഷത്തെ ചരിത്രത്തിന് അവസാനം കുറിച്ച് ഒല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം.
pinarayi vijayan, k rajan
പിണറായി വിജയനൊപ്പം കെ രാജൻfile
Updated on
1 min read

കൊച്ചി: കഴിഞ്ഞ 44 വര്‍ഷത്തെ ചരിത്രത്തിന് അവസാനം കുറിച്ച് ഒല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം. ഒല്ലൂര്‍ മണ്ഡലം ആര്‍ക്കൊപ്പമോ, കേരളവും അവര്‍ക്കൊപ്പം എന്ന രാഷ്ട്രീയ ചരിത്രത്തിനാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് അവസാനം കുറിച്ചത്.

1982 മുതല്‍ കേരളത്തില്‍ ഭരണ മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഒല്ലൂരിനുണ്ടായിരുന്നത്. എന്നാല്‍ കേരളം ഇത്തവണ യുഡിഎഫിനു കൈകൊടുക്കുമ്പോള്‍ ചരിത്രം തിരുത്തിക്കുറിച്ച് ഒല്ലൂര്‍ മൂന്നാം തവണയും ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫിന്റെ ഷാജി ജെ കോടങ്കണ്ടത്തിനെ പിന്നിലാക്കി സിപിഐയുടെ കെ രാജനാണ് ജയമുറപ്പിച്ചത്.

pinarayi vijayan, k rajan
കണക്ക് 'തിരുത്തി' ജനം, പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വിജയിച്ചു; സിപിഎമ്മിന് ഞെട്ടിക്കുന്ന തോല്‍വി

കേരളത്തില്‍ 1982ലെ ഏഴാം നിയമസഭയ്ക്കു ശേഷം യുഡിഎഫും എല്‍ഡിഎഫും ഒന്നിടവിട്ട് ഭരണം പിടിച്ചപ്പോള്‍ ഒല്ലൂരും അതേ പാറ്റേണ്‍ പിന്തുടര്‍ന്നു. 1982 മുതലുള്ള 8 തെരഞ്ഞെടുപ്പുകളില്‍ 1982, 1991, 2001, 2011 എന്നീ വര്‍ഷങ്ങളില്‍ യുഡിഎഫും 1987, 1996, 2006, 2016 വര്‍ഷങ്ങളില്‍ എല്‍ഡിഎഫും ഇവിടെ ജയിച്ചു. ഈ വര്‍ഷങ്ങളില്‍ ഇവിടെ ജയിച്ച മുന്നണിക്കായിരുന്നു സംസ്ഥാന ഭരണവും. മുന്നണികള്‍ മാറിമാറി ഭരണം പിടിച്ചിരുന്ന കേരളത്തില്‍, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചരിത്രം തിരുത്തികുറിച്ച് എല്‍ഡിഎഫ് തുടര്‍ഭരണം നേടിയപ്പോള്‍, സിറ്റിങ് എംഎല്‍ഐയെ തോല്‍പ്പിക്കുന്ന ശീലം ഒല്ലൂരും മാറ്റിക്കുറിച്ചിരുന്നു. 2016ല്‍ 13,248 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട സിപിഐയുടെ കെ രാജന്‍ 2021ല്‍ ഭൂരിപക്ഷം 21,506 ആയി ഉയര്‍ത്തി വിജയം നിലനിര്‍ത്തി, ഒപ്പം കേരളവും എല്‍ഡിഎഫിന് തുടര്‍ഭരണം നല്‍കി. ഇത്തവണ വിജയം നിലനിര്‍ത്തി കെ രാജന്‍ ഒല്ലൂരില്‍ തുടരുമ്പോഴാണ് കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയത്.

pinarayi vijayan, k rajan
കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരില്‍ ഗോപകുമാറിന് വിജയം
Summary

End of 44 years of history in Ollur constituency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com