enforcement-questioning-cmrl-md sasidharan-kartha
മാസപ്പടി കേസ്: ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥര്‍, ചോദ്യം ചെയ്യുന്നുഎക്സ്പ്രസ്

മാസപ്പടി കേസ്: ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥര്‍, ചോദ്യം ചെയ്യുന്നു

അതേസമയം ഇഡി സമന്‍സിനെതിരെ കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Published on

കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കര്‍ത്ത ഹാജരായിരുന്നില്ല.

അതേസമയം ഇഡി സമന്‍സിനെതിരെ കര്‍ത്ത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചോദ്യം ചെയ്യല്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിനെതിരെ സിഎംആര്‍എല്‍ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

enforcement-questioning-cmrl-md sasidharan-kartha
ഇന്നു മുതല്‍ അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്, മുന്നറിയിപ്പ്

തിങ്കളാഴ്ച രാവിലെ ഹാജരായ സിഎംആര്‍എല്‍ ചീഫ് ഫിനാന്‍സ് ഓഫിസര്‍ കെ.എസ്.സുരേഷ്‌കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി.ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫിസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണു വിട്ടയച്ചത്.

മാസപ്പടി ആരോപണത്തില്‍ ആദായനികുതി വകുപ്പു മുന്‍പാകെ എക്‌സാലോജിക് കമ്പനിക്കെതിരെ മൊഴികള്‍ നല്‍കിയിരുന്ന ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ്‌കുമാര്‍, കാഷ്യര്‍ വാസുദേവന്‍ എന്നിവരെ ഇഡി ഓഫിസില്‍ ഇന്നലെ രാവിലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com