'ഒറ്റബോട്ട് യാത്രയില്‍ കുട്ടനാടിന്റെ മുഴുവന്‍ സൗന്ദര്യവും'; വരുന്നു 'കുട്ടനാട് സഫാരി'

കുട്ടനാടിന്റെ തനത് കലാരൂപങ്ങളെയും പാട്ടുകളെയും സംസ്‌കാരത്തെയും അടുത്തറിയാന്‍ ഈ പാക്കേജ് വഴി വിനോദസഞ്ചാരികള്‍ക്ക് സാധിക്കും
image of Kuttanad
കുട്ടനാട്facebook
Updated on
1 min read

ആലപ്പുഴ: ഗള്‍ഫ് രാജ്യങ്ങളിലെ ഡെസേര്‍ട്ട് സഫാരിക്ക് സമാനമായ 'കുട്ടനാട് സഫാരി' ആരംഭിക്കാന്‍ സംസ്ഥാന ജലഗതാഗത വകുപ്പ്. ബജറ്റ് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മന്ത്രി കെബി ഗണേഷ് കുമാര്‍ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണല്‍ ദ്വീപ് സന്ദര്‍ശിച്ചു. കുട്ടനാടിന്റെ മുഴുവന്‍ സൗന്ദര്യവും ഒറ്റ ബോട്ട് യാത്രയില്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധമായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി അറിയിച്ചു.

കുട്ടനാടിന്റെ തനത് കലാരൂപങ്ങളെയും പാട്ടുകളെയും സംസ്‌കാരത്തെയും അടുത്തറിയാന്‍ ഈ പാക്കേജ് വഴി വിനോദസഞ്ചാരികള്‍ക്ക് സാധിക്കും. ആലപ്പുഴയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അതേ സ്ഥലത്ത് തന്നെ അവസാനിക്കുന്ന രീതിയിലാണ് ഈ സഫാരി തയ്യാറാക്കിയിരിക്കുന്നത്. യാത്രയുടെ ഭാഗമായി ലഘുഭക്ഷണം, കള്ളുഷാപ്പില്‍ നിന്നുള്ള ചെത്ത് കള്ള്, ഉച്ചഭക്ഷണം എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.

image of Kuttanad
ജ്യോതി മല്‍ഹോത്രയ്‌ക്കൊപ്പം വി മുരളീധരനും; വന്ദേഭാരത് ഉദ്ഘാടന യാത്രയിലെ ചിത്രങ്ങള്‍ പുറത്ത്

കൂടാതെ, ഒരു ചിത്രകാരന്‍ തത്സമയം വിനോദസഞ്ചാരികളുടെ ചിത്രങ്ങളും വരച്ച് നല്‍കും. ആലപ്പുഴയുടെ തനത് കയര്‍ പിരിത്തവും ഓല മെടയുന്നതും നേരില്‍ കാണാനും സ്വന്തമായി ചെയ്തുനോക്കാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. ഓലകൊണ്ടുള്ള പന്തും തൊപ്പിയും തത്സമയം നിര്‍മ്മിച്ച് അവര്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Summary

'The entire beauty of Kuttanad in a single boat trip'; 'Kuttanad Safari' is coming

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com