ഇപി ജയരാജന്‍ - ഫെനി ബാലകൃഷ്ണന്‍
ഇപി ജയരാജന്‍ - ഫെനി ബാലകൃഷ്ണന്‍

ഫെനി ബാലകൃഷ്ണനെ പരിചയമില്ല; പിന്നില്‍ ആരോ ഉണ്ട്; ഇപി ജയരാജന്‍

പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.
Published on

കണ്ണൂര്‍: സോളര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനുമായി ബന്ധമോ നേരിട്ട പരിചയമോ ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഫെനിക്ക് പിന്നില്‍ ആരോ ഉണ്ട്. എന്തോ ഉദ്ദേശ്യമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

കൊല്ലം ഗസ്റ്റ് ഹൗസില്‍ രണ്ടുതവണ മാത്രമാണ് താമസിച്ചത്. അത് പാര്‍ട്ടി സമ്മേളനത്തിനും പിണറായിയുടെ ജാഥയ്ക്കുമായാണ് താമസിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇപി ജയരാജന്‍ തന്നെ കാറില്‍ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയതായും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഫെനി ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. 

ഉമ്മന്‍ ചാണ്ടി നമ്മുടെ കൂടെ ഇപ്പോഴില്ല. കോണ്‍ഗ്രസിനകത്തു ശക്തമായ രണ്ടുചേരിയുണ്ട്. ആ ഗ്രൂപ്പിന്റെ മത്സരത്തിന്റെ ഭാഗമായി മണ്‍മറഞ്ഞുപോയ നേതാവിനെ നിയമസഭയില്‍ ചര്‍ച്ചചെയ്തു കീറിമുറിക്കുന്നത് തെറ്റാണെന്നും ആ പ്രവണതകളില്‍നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com