

കണ്ണൂര്‍: ശബരിമല യുവതി പ്രവേശവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജന്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധിയാണ് നടപ്പാക്കിയത്. ആഗോള അയ്യപ്പസംഗമത്തിലൂടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം നാടിന്റെ വികസനമാണ് ലക്ഷ്യമിട്ടതെന്നും ഇപി ജയരാജന്‍ പറഞ്ഞു.
'പഴനിയിലേക്ക് എല്ലാ ഭാഗത്തുനിന്നും ആളുകള്‍ പോകുന്നു. കര്‍ണാടകയിലെ ക്ഷേത്രങ്ങളിലേക്ക് പോകുന്നു. ശബരിമലയില്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്നതോടെ അത് നാടിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമാകും. ശബരിമലയില്‍ എത്തുന്നവര്‍ക്ക് സൗകര്യം ഒരുക്കുക. അവരുടെ പ്രശ്‌നംപരിഹരിക്കുകയാണ് അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്. അതില്‍ രാഷ്ട്രീയം രാഷ്ട്രീയം എന്നുപറയുന്നവര്‍ക്കാണ് യഥാര്‍ഥ സങ്കുചിത രാഷ്ട്രീയം. നിരാശയില്‍ നിന്നാണ് അത്തരമൊരു എതിര്‍പ്പുണ്ടാകുന്നത്'
'യുവതി പ്രവേശം കഴിഞ്ഞത് കഴിഞ്ഞു. അത് സര്‍ക്കാരിന്റെ തീരുമാനം അല്ല. കോടതി നിര്‍ദേശം നടപ്പാക്കിയതാണ്. കോടതിക്കെതിരെ ഒരു സര്‍ക്കാരിന് നില്‍ക്കാന്‍ പറ്റുമോ?. ഗവണ്‍മെന്റ് തന്ത്രപൂര്‍വം സഹിഷ്ണുതയോടെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചു. ഇതിനെയെല്ലാം മറച്ചുവച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല'
പിണറായി ഭക്തനാണെന്നത് അദ്ദേഹത്തിന്റെ അഭിപ്രായം ആയിരിക്കും.പിണറായി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഉജ്ജ്വലനായ വിപ്ലവകാരി, മനുഷ്യസ്‌നേഹിയാണ് എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം പഠിച്ചിട്ടുള്ള ആളാണ്. വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോട് പ്രതികരിക്കേണ്ടതില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
