ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

വൈദേകം റിസോര്‍ട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇപി ജയരാന്‍ പറഞ്ഞു.
ep jayarajan
ഇപി ജയരാജന്‍
Edited By:
Updated on: 
2 min read

കണ്ണൂര്‍: ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഭാര്യ പണം വാങ്ങിയെന്ന മരുമകന്‍ ശ്യാംജിത് ഇപിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. പണം വാങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തനിക്ക് ശശിധരന്‍ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല. വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും നല്‍കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധമോ ഷെയറുകളോ ഇല്ലെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ, റിസോർട്ടിന്റെ ആരംഭഘട്ടത്തിൽ ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഡയറക്ടർമാരുടെ വിവരങ്ങളും നിക്ഷേപങ്ങളുടെ കണക്കുകളും കൃത്യമായി ലഭ്യമാണ്. പ്രചരിക്കുന്നതുപോലെ ഒമ്പത് കോടി രൂപ നിക്ഷേപമുള്ള ആരും അവിടെയില്ലെന്നും ശശിധരൻ കർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

വീണ പണം വാങ്ങിയെന്ന് പറയുന്നതുപോലെയാണ് ഭാര്യ ഇന്ദിര പണം വാങ്ങിയെന്ന് പറയുന്നത്. ഒരു ചാനല്‍ കൈവശം ഉണ്ടെന്ന് കരുതി എന്തുപ്രചരിപ്പിക്കാമോയെന്നും ജയരാജന്‍ ചോദിച്ചു. 2014ലാണ് വൈദേകം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാര്യ സര്‍വീസില്‍ നിന്ന് റിട്ടയര്‍മെന്റ് ചെയ്തപ്പോഴുള്ള പണം ഉപയോഗിച്ചാണ് അത് ആരംഭിച്ചത്. അതിന്റെ ഡയറക്ടര്‍മാര്‍, ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആരൊക്കെയാണെന്ന് നെറ്റില്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

ഇന്നുവരെ ശശിധരൻ കർത്തയുമായി ബന്ധപ്പെടാത്ത ഒരാളാണ് താൻ. എന്റെ ഭാര്യയെയും ബന്ധിപ്പിച്ചാണ് വാർത്ത നൽകിയിരിക്കുന്നത്. ഇതിനെതിരെ മാനനഷ്ടക്കേസ് നൽകാൻ ഒരുങ്ങുകയാണ്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഇതൊരു ക്രിമിനൽ കുറ്റമാണ്. അതടക്കമുള്ള കേസ് നൽകും.

മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. തന്റെ നിർദേശപ്രകാരമാണ് സഹോദരിയുടെ മകന്റെ ഭാര്യയായ ദീപയെ സ്ഥാപനത്തിൽ അക്കൗണ്ട് മാനേജറായി നിയമിച്ചത്. എന്നാൽ, കമ്പനി നടത്തിപ്പിൽ ഇവർ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടത്തി. 35,000 രൂപ ശമ്പളം നിശ്ചയിച്ചിരുന്ന ഇവർ 60,000 രൂപ വരെ ശമ്പളമായി എടുത്തു. വ്യാജ വൗച്ചറുകൾ ഉണ്ടാക്കി പതിനായിരക്കണക്കിന് രൂപ തട്ടിയെടുത്തു. വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും സ്ഥാപനത്തിൽ താമസിച്ച് ജനറൽ മാനേജരെന്ന് വ്യാജമായി അവകാശപ്പെട്ട് പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും വ്യക്തമായതോടെയാണ് അവരെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതെന്നും ജയരാജൻ പറഞ്ഞു.

വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ച പണം ശശിധരന്‍ കര്‍ത്തായില്‍ നിന്ന് വാങ്ങിയതാണെന്ന് മരുമകന്‍ ശ്യാംജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. പ്രൈഡ് പ്രേംകുമാര്‍ 9 കോടി, ജീവന്‍ ജ്യോതി 50 ലക്ഷം, പ്രശാന്ത് 2 കോടി എന്നിങ്ങനെ ബ്ലാക്ക് മണിയായും വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചു എന്ന് പോസ്റ്റില്‍ ആരോപിച്ചു. ഇതിലും കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ടെന്നും അടുത്തദിവസം അറിയിക്കുമെന്നും കുറിപ്പില്‍ പറയുന്നു.

താന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ഉത്തരവാദിത്വം പി കെ ഇന്ദിര, ഇ പി ജയരാജന്‍, തോമസ്, സി കെ ഷാജി എന്നിവര്‍ക്കാണെന്നും കുറിപ്പില്‍ പറയുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. ഇപി ജയരാജന്റെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെട്ട് ഒരു നോട്ട്ബുക്കിന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു

Summary

EP Jayarajan Responds to Son-in-Law's Claim of Wife Receiving Money From Sasidharan Kartha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com