'വൈദേകം റിസോര്‍ട്ടിലെ ഇപി ജയരാജന്റെ ഭാര്യയുടെ നിക്ഷേപം റിട്ടയര്‍ ആനുകൂല്യങ്ങള്‍ കൊണ്ടാണോ?; ചോദ്യങ്ങളുമായി ഇപി ശ്യാംജിത്ത്

കേരള ബാങ്കില്‍ ജോലി ചെയ്ത് വിരമിച്ച ഒരാള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ
EP SHYAMJITH
ഇപി ശ്യാംജിത്ത്
Edited By:
Updated on: 
1 min read

കണ്ണൂര്‍: വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്‌ക്കെതിരെ ചോദ്യങ്ങളുമായി ഇപി ജയരാജന്റെ മരുമകന്‍ ഇപി ശ്യാംജിത്ത്. പികെ ഇന്ദിര കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ ഷെയര്‍ നിക്ഷേപിച്ചത് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ?. കേരള ബാങ്കില്‍ ജോലി ചെയ്ത് വിരമിച്ച ഒരാള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ എത്രയായിരുന്നു? ആ തുകയുടെ കണക്കുകളും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ?യെന്നും ഇപി ശ്യാംജിത്ത് ഫെയ്‌സ്ബൂക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട പല ഇടപാടുകളുടെയും രേഖകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും ശ്യാംജിത്ത് പറയുന്നു.

'സിപിഎമ്മിനെതിരെ നീങ്ങിയ തോമസിനെ കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ പി.കെ. ഇന്ദിര നിയമിച്ചതാണെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. പാര്‍ട്ടിക്കുള്ളിലെ പല കാര്യങ്ങളും പുറത്തറിയുന്നതിന് പിന്നില്‍ പി.കെ. ഇന്ദിരയുടെ ബന്ധുവിന് പങ്കുണ്ടോ എന്നതും വഴിയേ വ്യക്തമാകുമായിരിക്കും. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇനിയും പുറത്തുവരാനുണ്ട്. രേഖകളും വിവരങ്ങളും പുറത്തുവരട്ടെ. ആരെയും മുന്‍കൂട്ടി കുറ്റക്കാരനാക്കുന്നില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി വേണം. രേഖകള്‍ സംസാരിക്കട്ടെ'- ശ്യാംജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ ഭാര്യയെ വൈദേകം പുറത്താക്കിയത് നിയമം പാലിക്കാതെയാണെന്നും വിശദീകരിക്കാന്‍ ദീപയ്ക്ക് അവസരം കൊടുത്തില്ലെന്ന് ഇപി ശ്രീജിത്ത് പറഞ്ഞിരുന്നു തൊഴിലാളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സ്ഥാപനത്തിന്റെ അധികാരം നിയമത്തിന് അതീതമല്ല.തൊഴിലാളി ദുര്‍ബലനാണെന്ന് കരുതി അവന്റെ അവകാശങ്ങള്‍ നിഷേധിക്കരുത്. ടി.കെ ദീപയ്ക്ക് നേരിട്ടത് നീതി നിഷേധമാണെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. ദീപയെ പുറത്താക്കിയത് 5 ലക്ഷം തിരിമറി നടത്തിയതിനെന്ന് വൈദേകം വിശദീകരിച്ചിരുന്നു. ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ആരോപണത്തില്‍ നേരത്തെ ഇപി ശ്ര്യാംജിത്ത് മലക്കം മറിഞ്ഞിരുന്നു.

Summary

EP Jayarajan's Son-in-Law Questions Wife P.K. Indira Over Vaidekam Resort

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com