അവധിക്കാലത്ത് വരയാടുകളെ കാണാം; ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

Spotted deer can be seen during the holidays; Eravikulam National Park reopens
വരയാടുകള്‍
Updated on
1 min read

മൂന്നാര്‍: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ച ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു. രണ്ടുമാസത്തേക്കായിരുന്നു പാര്‍ക്ക് അടച്ചിട്ടിരുന്നത്. ഇന്ന് മുതല്‍ ഉദ്യാനത്തില്‍ സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ച് തുടങ്ങി.

Spotted deer can be seen during the holidays; Eravikulam National Park reopens
മുഖ്യമന്ത്രി വന്നാല്‍ പൊളിച്ചടുക്കും; കണ്ടംവഴി ഓടിയെന്ന് ഞാന്‍ പറയുന്നില്ല; വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് സതീശന്‍

രാവിലെ 8 മുതല്‍ വൈകിട്ട് 4വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശന സമയം. ജനുവരി 31നായിരുന്നു ഉദ്യാനം അടച്ചത്. പുതുതായി പിറക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ പാര്‍ക്ക് അടച്ചിടുന്നത്.

ഉദ്യാനം തുറന്ന ശേഷം വരയാടുകളുടെ കണക്കെടുപ്പും നടക്കും. കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ കുഞ്ഞുങ്ങളുടെ എണ്ണം സംബന്ധിച്ച ക്യത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു. മധ്യവേനലവധികാലത് വരയാടുകളെ കാണുന്നതിനും ഉദ്യാനത്തിന്റെ ഭംഗിയാസ്വദിക്കുന്നതിനുമായി നൂറുകണക്കിന് സഞ്ചാരികളാണ് മൂന്നാറില്‍ എത്താറുള്ളത്.

Summary

Eravikulam National Park reopens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com