വായ്പ തിരിച്ചടച്ചിട്ടും ബാദ്ധ്യത ഒഴിവായില്ല, വാഹന ഉടമക്ക് 1.2 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും നല്‍കണമെന്നും കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: വായ്പ മുഴുവന്‍ അടച്ച് തീര്‍ത്തിട്ടും വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് രേഖകള്‍ നല്‍കാത്ത ധനകാര്യ സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഹിന്ദുജ ലൈലാന്‍ഡ് ഫിനാന്‍സിനെതിരെ എറണാകുളം കോതാട് സ്വദേശി ആന്റണി കെ വി സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

പരാതിക്കാരന്റെ വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് മുഴുവന്‍ രേഖകളും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം. പരാതിക്കാരനുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കും ധനനഷ്ടത്തിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും നല്‍കണമെന്നും കോടതി എതിര്‍കക്ഷിക്ക് നിര്‍ദേശം നല്‍കി.

പ്രതീകാത്മക ചിത്രം
കൂട്ടപ്പരാതി; കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെപ്പിച്ച് വിസി; ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഇല്ല

2012 നവംബര്‍ മാസത്തിലാണ് പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും വാഹന വായ്പ എടുത്തത്. 47 ഗഡുക്കളായി തുക തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ തിരിച്ചടവില്‍ വീഴ്ചവരുത്തി എന്നാരോപിച്ച് വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിക്കാതിരിക്കുകയും സിബില്‍ സ്‌കോര്‍ പ്രതികൂലമായി മാറുകയും ചെയ്തു. ഗുഡ്‌സ് വാഹനം ഓടിച്ച് ജീവിക്കുന്ന പരാതിക്കാരന് ഇതുമൂലം തൊഴില്‍പരമായി ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും വലിയ സാമ്പത്തിക നഷ്ടം വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് വാഹനത്തിന്റെ മുഴുവന്‍ രേഖകളും ചഛഇ യും നല്‍കണമെന്നും പരാതിക്കാരന് ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരാതിക്കാരനും എതിര്‍കക്ഷിയുമായി ഉണ്ടാക്കിയ കരാറില്‍ മാധ്യസ്ഥതയ്ക്ക് വ്യവസ്ഥയുണ്ട്. അത് ഉപയോഗിക്കാതെ ഉപഭോക്തൃ കോടതിയെ സമീപിച്ചത് നിയമപരമല്ലെന്ന് എതിര്‍കക്ഷി വാദിച്ചു. എന്നാല്‍ വായ്പത്തുക മുഴുവന്‍ അടച്ചുതീര്‍ത്തതിനുശേഷവും വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷന്‍ പിന്‍വലിച്ച് രേഖകള്‍ നല്‍കാത്ത എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി കണ്ടെത്തി. പരാതിക്കാരനു വേണ്ടി അഡ്വ. രാജേഷ് വിജയേന്ദ്രന്‍ ഹാജരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala
ernakulam temple
LPG cooking gas
Centre Withdraws Security Clearance for Reporter TV
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com