കയ്യില്‍ പണമില്ലെങ്കില്‍ വായ്പയെടുത്താണെങ്കിലും ശമ്പളം നല്‍കും; ജീവനക്കാരെ ചേര്‍ത്തുപിടിക്കുമെന്ന് യൂസഫലി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍ എം എ യൂസഫലി
Yusuffali
എം എ യൂസഫലിfile
Updated on
1 min read

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലുലു ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍ എം എ യൂസഫലി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തിലും പ്രാദേശികമായും ഉയര്‍ന്ന സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് യൂസഫലിയുടെ വാക്കുകള്‍. ഫുജൈറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പനിയുടെ കൈവശം പണമില്ലാത്ത സാഹചര്യം വന്നാല്‍ പോലും ബാങ്ക് വായ്പയെടുത്താണെങ്കിലും ജീവനക്കാരുടെ ശമ്പളം മുടങ്ങാതെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികളില്‍ പതറാതെ നില്‍ക്കുക എന്നത് ഒരു ബിസിനസ് സ്ഥാപനത്തിന്റെ കടമയും ബാധ്യതയുമാണെന്നും യൂസഫലി ഓര്‍മിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് ജീവനക്കാരുടെ ക്ഷേമവും. കോവിഡ് കാലത്ത് പല വന്‍കിട കമ്പനികളും ശമ്പളം വെട്ടിക്കുറച്ചപ്പോഴും ലുലു ഗ്രൂപ്പ് ഒരു രൂപ പോലും കുറയ്ക്കാതെ ജീവനക്കാരെ ചേര്‍ത്തുപിടിച്ചിരുന്നു. അന്ന് ബാങ്ക് ലോണ്‍ എടുത്താണെങ്കിലും കൃത്യസമയത്ത് ശമ്പളം നല്‍കിയ ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Yusuffali
യുദ്ധം കനക്കുമെന്ന് ആശങ്ക; കുതിച്ച് എണ്ണവില, 111 ഡോളര്‍ കടന്നു, ഇന്ധനവില കൂട്ടുമോ?

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരന്റെയും നാട്ടിലെ കുടുംബങ്ങള്‍ കാത്തിരിക്കുന്നത് ഇവിടെ നിന്ന് അയക്കുന്ന തുക പ്രതീക്ഷിച്ചാണ്. ആ പ്രതീക്ഷകള്‍ക്ക് ഒരു കുറവും വരുത്താന്‍ ലുലു ഗ്രൂപ്പ് അനുവദിക്കില്ല. നാട്ടിലെ അവരുടെ കുടുംബങ്ങളുടെ പട്ടിണി മാറ്റേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ ഏത് സാഹചര്യം വന്നാലും ശമ്പള കാര്യത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും യൂസഫലി പറഞ്ഞു. നിലവിലെ സാഹചര്യത്തിലും ലുലു ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന പിന്തുണയും സുരക്ഷയും തുടരുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Yusuffali
ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ
Summary

Even if I have to take a loan due to a lack of funds, I will pay salaries; Yusuffali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com