അയോഗ്യതാ ഉത്തരവിന് മുന്‍പ് രാജിവെക്കാന്‍ ആന്റണി രാജു, അപ്പീല്‍ ഉടന്‍

കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്
antony raju
ആന്റണി രാജു
Updated on
1 min read

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇടത് എംഎല്‍എ ആന്റണി രാജുവും കൂട്ടുപ്രതിയും അപ്പീല്‍ നല്‍കും. വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. കേസിലെ ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായ കെ എസ് ജോസ്, ആന്റണി രാജു എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.

antony raju
'ഞാന്‍ നിരപരാധി; കോടതികളില്‍ കുറ്റക്കാരല്ലാത്തവര്‍ ശിക്ഷിക്കപ്പെടാറുണ്ടെന്നതിന്റെ ഒടുവിലത്തെ ഉദാഹരണം'

അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ആന്റണി രാജുവിന് കഴിയില്ല. മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം റദ്ദാകും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി അയോഗ്യനാക്കി ഉത്തരവ് ഇറക്കുന്നതോടുകൂടിയാണ് നിയമസഭ അംഗത്വം ഇല്ലാതാകുന്നത്. വിധി പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച് നിയമസഭ സെക്രട്ടറിയേറ്റിന്റെ നടപടി. ആന്റണി രാജുവിനും സര്‍ക്കാരിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

antony raju
തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നൂറിലധികം വാഹനങ്ങള്‍ കത്തിനശിച്ചു ( വീഡിയോ)

എന്നാല്‍ ഇത് സംബന്ധിച്ച വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ സ്പീക്കര്‍ക്ക് ഇന്ന് തന്നെ രാജിക്കത്ത് നല്‍കിയേക്കും. ഇന്ന് രാവിലെ സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്‌തേക്കും.

Summary

evidence tampering case Kerala MLA Antony Raju resignation update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Lakshmi Ammal_Raju
Raju Divakaran & Wife
Indian man's death sentence upheld after he killed wife
Maniyanpilla Raju, Prithviraj and Mohanlal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com