'പിജെ കുര്യന്റെ വീടിന് ഗേറ്റുമില്ല, പൂട്ടുമില്ല, വീട്ടില്‍ പട്ടിയും ഇല്ല'; വൈറലായി കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്

2026- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുന്നതിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ശക്തിപ്പെടണമെന്ന് സദുദ്ദേശപരമായ നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കിയത്.
reji thomas - pj kurien
റെജി തോമസ് പിജെ കുര്യന്‍ ഫെയ്‌സ്ബുക്ക്
Updated on
2 min read

പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെ പിന്തുണച്ച് കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം റെജി തോമസ്. പിജെ കുര്യന്റേത് സദുദ്ദേശപരമായ നിര്‍ദേശമെന്ന് റെജി തോമസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിജെ കുര്യന്‍ ഇകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ശ്രീ പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല, പൂട്ടുമില്ല, വീട്ടില്‍ പട്ടിയും ഇല്ല', എന്ന തലക്കെട്ടോട് കൂടിയുള്ള ഫെയ്‌സ്് ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിന്തുണ.

'പിജെ കുര്യന്‍ വര്‍ഷങ്ങളായി ജനപ്രതിനിധിയും, മന്ത്രിയും ഒക്കെ ആയിരുന്നിട്ട് ഡല്‍ഹിയില്‍ നിന്ന് തിരികെ വന്നതിനുശേഷം തന്നെ ജയിപ്പിച്ചു വിട്ട മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ ഗേറ്റും പൂട്ടും വീട്ടില്‍ കാവലിന് പട്ടിയുമില്ലാതെ, തന്റെ പിതാവിന്റെ കാലത്തേയുള്ള പഴയ വീട്ടിലാണ് താമസിക്കുന്നത്. എന്നാല്‍ ചില നേതാക്കന്മാര്‍ വര്‍ഷങ്ങളായി ജനപ്രതിനിധിയായിരുന്ന മണ്ഡലത്തെയും, അവിടുത്തെ ജനങ്ങളെയും ഉപേക്ഷിച്ച് ഗേറ്റും പൂട്ടും പട്ടിയുമുള്ള പട്ടണത്തിലെ വീട്ടിലാണ് താമസിക്കുന്നത് എന്ന് നാട്ടുകാര്‍ക്ക് അറിയാം'- കുറിപ്പില്‍ പറയുന്നു

reji thomas - pj kurien
'ടിവിക്കും സോഷ്യല്‍ മീഡിയക്കും പുറത്തും ആളുകളുണ്ട്'; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു; സാറെ എന്ന് വിളിക്കേണ്ടെന്ന് പിജെ കുര്യന്‍

അതേസമയം, യൂത്ത് കോണ്‍ഗ്രസിനെതിരായ തന്റെ വിമര്‍ശനം ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ പറഞ്ഞു. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു.

reji thomas - pj kurien
'കുറ്റപ്പെടുത്തലല്ല, ഓര്‍മ്മപ്പെടുത്തല്‍'; പി ജെ കുര്യനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

അത് പാര്‍ട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണെന്നും കുര്യന്‍ പറഞ്ഞു. അതില്‍ എവിടെയാണ് ദോഷമെന്ന് അറിയില്ല. ആരെയും വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയുടെ താത്പര്യം നോക്കി ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും തന്റെ അഭിപ്രായം ഇതാണ്. ടിവിക്കും സോഷ്യല്‍മീഡിയക്കും പുറത്തുമുള്ള നാല്‍പ്പത് ശതമാനം പേരെ ആര് അഡ്രസ് ചെയ്യുമെന്നും കുര്യന്‍ ചോദിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ശ്രീ പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല,പൂട്ടുമില്ല, വീട്ടില്‍ പട്ടിയും ഇല്ല.

പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഉപദേശരൂപേണ പ്രൊഫസര്‍ പി ജെ കുര്യന്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചുകൊണ്ട് നിരവധി പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.2026- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുന്നതിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ശക്തിപ്പെടണമെന്ന് സദുദ്ദേശപരമായ നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കിയത്.കെ. പി. സി. സി. പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് ഈ പ്രസ്താവന അദ്ദേഹം നടത്തിയത്. അല്ലാതെ പിണറായി വിജയന്റെ ദുര്‍ഭരണനത്തിനെതിരെ നിരന്തരമായി സംസ്ഥാനതലത്തിലും, ജില്ലാതലങ്ങളിലും സമരങ്ങള്‍ നടത്തി ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പ്രവര്‍ത്തകരെ ഒരു രീതിയിലും അദ്ദേഹം ഇകഴ്ത്തി കാട്ടിയിട്ടില്ല.

എന്നാല്‍ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ച് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് 'ദാനം കൊടുത്തില്ലേലും പട്ടിയെ വിട്ട് കടിപ്പിക്കരുത്' എന്ന് ഫേസ്ബുക്കില്‍ കുറിച്ചതായി കണ്ടു. പ്രൊഫസര്‍ പി ജെ കുര്യന്‍ വര്‍ഷങ്ങളായി ജനപ്രതിനിധിയും, മന്ത്രിയും ഒക്കെ ആയിരുന്നിട്ട് ഡല്‍ഹിയില്‍ നിന്ന് തിരികെ വന്നതിനുശേഷം തന്നെ ജയിപ്പിച്ചു വിട്ട മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ ഗേറ്റും പൂട്ടും വീട്ടില്‍ കാവലിന് പട്ടിയുമില്ലാതെ, തന്റെ പിതാവിന്റെ കാലത്തേയുള്ള പഴയ വീട്ടിലാണ് താമസിക്കുന്നത്. എന്നാല്‍ ചില നേതാക്കന്മാര്‍ വര്‍ഷങ്ങളായി ജനപ്രതിനിധിയായിരുന്ന മണ്ഡലത്തെയും, അവിടുത്തെ ജനങ്ങളെയും ഉപേക്ഷിച്ച് ഗേറ്റും പൂട്ടും പട്ടിയുമുള്ള പട്ടണത്തിലെ വീട്ടിലാണ് താമസിക്കുന്നത് എന്ന് നാട്ടുകാര്‍ക്ക് അറിയാം. ചിലര്‍ ചെയ്യുന്നതുപോലെ പിജെ കുര്യന് സ്വന്തം നാട് ഉപേക്ഷിച്ച് ഡല്‍ഹിയിലോ തിരുവനന്തപുരത്തോ, എറണാകുളത്തോ സ്ഥിരതാമസം ആക്കാമായിരുന്നു. അത് ചെയ്യാത്തതാണോ അദ്ദേഹം ചെയ്ത കുറ്റം? ജനിച്ചു വളര്‍ന്ന സ്ഥലത്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തി നിരവധി പാവപ്പെട്ട ജനങ്ങളെ, താന്‍ ചെയര്‍മാനായ ചാരിറ്റബിള്‍ ട്രസ്റ്റ് വഴി സഹായിക്കുന്നത് നേതാക്കന്മാര്‍ അടക്കം എല്ലാവര്‍ക്കും അറിവുള്ളതാണ്.

കണക്കുകള്‍ തീര്‍ക്കുവാന്‍ സത്യം എന്തിന് മറച്ചുവയ്ക്കുന്നു

Summary

Former KPCC executive committee member Reji Thomas supports senior Congress leader PJ Kurien. PJ Kurien's well-intentioned suggestion. PJ Kurien has not belittled Youth Congress leaders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com