ആരു വാഴും?, ആരു വീഴും?; എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് ; ഉത്കണ്ഠയിൽ മുന്നണികൾ

കേരളത്തെക്കൂടാതെ മറ്റു നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും എക്സിറ്റ് പോൾ ഫലങ്ങളും ഇന്നറിയാം
Exit poll results today
Kerala Election 2026ഫയല്‍
Updated on
1 min read

തിരുവനന്തപുരം: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ജനഹിതം അറിയാൻ ഇനി നാലു ദിവസങ്ങൾ കൂടി. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. പശ്ചിമബം​ഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കൂടി പൂർത്തിയാകുന്നതോടെ, കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ ഇന്ന് പുറത്തുവരും. കേരളത്തെക്കൂടാതെ മറ്റു നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും എക്സിറ്റ് പോൾ ഫലങ്ങളും ഇന്നറിയാം.

Exit poll results today
'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; നിലപാടുകളുടെ രാജകുമാരന്‍'; വിഡി സതീശനായി വീണ്ടും ഫ്‌ലെക്‌സ്

അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്സിറ്റ് പോൾ സർവെകൾ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജൻസികളുടെ തീരുമാനം. എൻഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്സ്, റിപ്പബ്ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങൾ നൽകും എന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വിഎംആർ, സി വോട്ടർ, ജെവിസി, പോൾസ്ട്രോറ്റ്, ജൻകി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജൻസികളുടെ എക്സിറ്റ് പോളുകൾ ഇന്നു പ്രസിദ്ധീകരിക്കും.

അക്സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഇന്ന് നൽകിയേക്കും. ടുഡെയ്സ് ചാണക്യ കേരളം അടക്കം എല്ലാം സംസ്ഥാനങ്ങളുടെയും എക്സിറ്റ് പോൾ നാളയെ പ്രസിദ്ധീകരിക്കുവെന്ന് അറിയിച്ചിട്ടുണ്ട്. മനോരമ ന്യൂസ്– സി വോട്ടര്‍ എക്സിറ്റ് പോളും ഇന്ന് സംപ്രേഷണം ചെയ്യും. വോട്ടെടുപ്പിന് ശേഷം വോട്ടര്‍മാരുടെ അഭിപ്രായം ശേഖരിച്ചു തയാറാക്കിയ ' മെഗാ എക്സിറ്റ് പോള്‍ ' ഇന്ന് രാത്രി 7 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്. ആരു ജയിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളവും സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും.

Exit poll results today
'പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'

ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 24 വരെ ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് മനോരമ ന്യൂസ്– സി വോട്ടര്‍ നിഗമനങ്ങളിലെത്തിയിരിക്കുന്നത്. വിവിധ മണ്ഡലങ്ങളില്‍ വോട്ടുചെയ്ത 28,848 പേരെ സി വോട്ടര്‍ ഇതിനായി സമീപിച്ചു. കേരളത്തിന് പുറമെ, തമിഴ്നാട്, പശ്ചിമ ബം​ഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രിൽ 9ന് ഒറ്റ ഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. തമിഴ്നാട്ടിൽ 23 നും, ബം​ഗാളിൽ ഏപ്രിൽ 23, 29 തീയതികളിലുമായിട്ടായിരുന്നു വോട്ടെടുപ്പ് നടന്നത്.

Summary

Exit poll results from today; Political partys in anxiety

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com