കോവിഡ് നെ​ഗറ്റീവായിരുന്നു, ആംബുലൻസ് കിട്ടാതിരുന്നതല്ല കാരണം; രോ​ഗിയെ പിക്കപ്പ് വാനിൽ കൊണ്ടുപോയ സംഭവത്തിൽ വിശദീകരണം 

കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
3 min read

കാസർകോട്​: അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാഞ്ഞതിനാൽ പിക്കപ്പ് വാനിൽ കൊണ്ടുപോയ സംഭവത്തിൽ വിശദീകരണവുമായി പഞ്ചായത്ത് പ്രസിഡന്റ്. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാൻ ഉപയോഗിച്ചത്. രോ​ഗി മരിച്ചതിന് പിന്നാലെയാണ് സംഭവം വാർത്തയായത്.

ആംബുലൻസ് വിളിച്ച് കിട്ടാതിരുന്നതിനാലല്ല പിക്കപ്പ് വാനിൽ രോ​ഗിയെ കൊണ്ടുപോയതെന്ന് വിശദീകരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. ആംബുലൻസ് എത്താൻ അൽപ്പ സമയമെടുക്കുമായിരുന്നു. വീട്ടിലേക്കുള്ള വഴി ദുർഘടം പിടിച്ചതും റിക്ഷ, കാറ് എന്നിവയ്ക്കും ആംബുലൻസിന് തന്നെയും ഇവിടെക്ക് എത്താൻ വിഷമകരമാണ്. ജീപ്പിനും മാത്രമേ എത്താൻ കഴിയു. ബോധരഹിതനായതിനാൽ എങ്ങിനെയെങ്കിലും ഉടനെ ആശുപത്രിയിലെത്തിക്കാൻ ആലോചിച്ചു. അങ്ങിനെയാണ് തൊട്ടടുത്ത പിക്കപ്പ് വാനിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്, പഞ്ചായത്ത് പ്രസിഡന്റ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു. 

കുറിപ്പിന്റെ പൂർണ്ണരൂപം

പ്രീയരെ,
ഇന്ന് വിവിധ ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്ന വീഡിയോ ചിത്രമാണിതിന്റെ കൂടെയുളളത്. ആംബുലൻസ് വിളിച്ച് കിട്ടാത്തതിനാൽ കോവിഡ് രോഗിയെ പിക്കപ്പ് വാനിൽ കൊണ്ടുപോയതിനെ തുടർന്ന് രോഗി മരണപ്പെട്ടു എന്ന നിലയിലാണ് വാർത്തകൾ പ്രചരിപ്പിച്ചത്. ഇത് ഏറ്റെടുത്ത് വിവാദമാക്കാനും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ നിറം കെടുത്താനുമാണ് ചിലരുടെ ഹീന നീക്കം. യാഥാർത്ഥ്യം മനസിലാക്കാതെയാണ് ചില മാധ്യമ സുഹൃത്തുകൾ വാർത്തകൾ പടച്ചുവിട്ടത്.
അവിടത്തെ നാട്ടുകാരോടൊ, ആരോഗ്യ പ്രവർത്തകരോടോ ,ജനപ്രതിനിധിയോടൊ, വീട്ടുകാരോട് തന്നെയോ കാര്യങ്ങൾ അന്വേഷിക്കാൻ ഈ പ്രചാരകർ തയ്യാറായില്ല....
എന്താണ് വസ്തുത?
വെള്ളരിക്കുണ്ട് താലൂക്കിലെ പത്താം വാർഡാണ് കൂരാങ്കുണ്ട്. പഞ്ചായത്തിലെ മലയോര മേഖലയാണിത്.
ഇവിടെയാണ് ശ്രീ. സേവിയർ (സാബു ) വെട്ടം തടവും കുടുംബവും താമസിക്കുന്നത.ഭാര്യയും , മകളുമായിരുന്നു കൂടെ താമസം. ഭാര്യയും മകളും കോവിഡ് + ve ആയി ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. സേവിയറിന് കോവിഡ് -ve ആയിരുന്നുതാനും. വീട്ടിൽ +ve രോഗിയുളളതിനാൽ  വാർഡ് ജാഗ്രതാ സമിതി പ്രവർത്തകരായ വാർഡ് മെമ്പർ ശ്രീമതി സിൽവി ജോസ് , Jhi ബാബു, MAASH - നോഡൽ ഓഫീസർ PM. ശ്രീധരൻ മാസ്റ്റർ, ആശാ വർക്കർ സരോജിനി എന്നിവർ  നിരന്തരം വീട്ടിൽ പോയി ആവശ്യമായ കാര്യങ്ങളും നിർദ്ദേശങ്ങളും നൽകിയിരുന്നു. പഞ്ചായത്ത് ഒരുക്കിയ ക്വാറന്റെ യിൻ കേന്ദ്രത്തിലേക്ക് മാറാൻ ജാഗ്രതാ സമിതി ഭാരവാഹികൾ ആ വശ്യപ്പെട്ടിരുന്നുവെങ്കിലും വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉളള ഭർത്താവിനെ തനിച്ചാക്കി ക്വാറന്റൈ യി നിൽപോകാൻ ഭാര്യ തയ്യാറാകാത്ത സ്ഥിതിയുണ്ടായി.
ശ്രീ സേവിയർ നിലവിൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന യാ ളാണ്. ഹൃദയ സംബന്ധമായ രോഗത്തി (ബ്ലോക്ക്) ന് ഓപ്പറേഷൻ കഴിഞ്ഞ് ഇപ്പോഴും മരുന്നു കഴിക്കുന്നു. കൂടാതെ കടുത്ത പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്നു , കഴിഞ്ഞ കുറച്ച് ദിവസമായി മൂത്രാശയ സംബന്ധമായ രോഗവും അലട്ടുകയായിരുന്നുവെന്ന് ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നലെ രാവിലെ പതിവ് പോലെ പ്രഭാത ഭക്ഷണം കഴിച്ചു . അൽപം ക്ഷീണിതനായി കണ്ടിരുന്നു. ഉച്ച ഭക്ഷണം കഴിച്ച് കിടക്കുകയായിരുന്നു. 2.30 മണിക്ക് വിളിച്ചപ്പോഴാണ് ബോധരഹിതനായി കണ്ടത്. ഉടനെ തന്നെ ഒച്ച വെച്ച് അയൽക്കാരെ വിളിച്ചു വരുത്തി. വെള്ളരിക്കുണ്ടിലുള്ള അംബുലൻസ് വിളി ച്ചെങ്കിലും അത് കാഞ്ഞങ്ങാട് പോയി തിരിച്ച് ഒടയഞ്ചാലിൽ എത്തിയതേയുള്ളുവെന്നും ഉടനെ എത്താമെന്നും പറഞ്ഞു. അപ്പോഴേക്കും വാർഡ് അംഗവും ആശാവർക്കറും എത്തി. JHI യെ വിളിച്ച് വിവരം പറഞ്ഞു. JHI കരിന്തളം F HC യിലെ  മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചു. ബോധ രഹിതനായതിനാൽ എത്രയും പെട്ടെന്ന് നീലേശ്വരം താലൂക്കാശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. താലൂക്കാശുപത്രിയിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. ആംബുലൻസ് എത്താൻ അൽപ്പ സമയമെടുക്കുമെന്നതിനാലും വീട്ടിലേക്കുള്ള വഴി ദുർഘടം പിടിച്ചതും റിക്ഷ, കാറ് എന്നിവക്കും ആംബുലൻസിന് തന്നെയും ഇവിടെ ക്ക് എത്താൻ വിഷമകരവുമാണ്. ജീപ്പിനും മറ്റും മാത്രമേ എത്താൻ കഴിയു . ബോധരഹിതനായതിനാൽ എങ്ങിനെയെങ്കിലും ഉടനെ ആശുപത്രിയിലെത്തിക്കാൻ ആലോചിച്ചു . അങ്ങിനെയാണ് തൊട്ടടുത്ത പിക്കപ്പ് വാനിൽ കൊണ്ടുപോകാൻ തീരുമാനിച്ചത്.
 ഭാര്യയും മകളും കോവിഡ് + ve ആയതിനാൽ സേവിയർ പ്രൈമറി കോൺടാക്ററി ലായതിനാൽ കൂടെ പോകുന്ന വർക്ക് PP കിറ്റ് ലഭ്യമാക്കി. സ്ട്രക്ചർ ഇല്ലാത്തതിനാൽ ഭാര്യ തന്നെയാണ് കട്ടി കുറഞ്ഞ ബെഡ് നൽകിയത്. ഇതിൽ കിടത്തിയാണ് പിക്കപ്പ് വാനിൽ കയറ്റി വാർഡ് തല ജാഗ്രതാ സമിതിയംഗങ്ങളും അയൽവാസികളും ചേർന്ന് താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ഈ രംഗം ആരോ വീഡിയോയിൽ പിടിച്ചു പ്രചരിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ JHIയും മെമ്പറും പഞ്ചായത്ത് പ്രസിഡന്റായ എന്നെ വിളിച്ച് കാര്യം പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ വിളിച് വേണ്ടത് ചെയ്തു. ആശുപത്രിയിൽ പോകുന്നവരോട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഭാര്യയെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും സമാധാനിപ്പി ക്കുകയും ചെയ്തു.
താലൂക്കാശുപത്രിയിൽ എത്തിയ ഉടനെ കോവിഡ് ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എങ്ങിനെയെങ്കിലും എത്രയും പെട്ടെന്ന് ആശുപത്രയിലെത്തിച്ച് ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. വസ്തുത ഇതായിരിക്കെ രംഗം വീഡിയോയിൽ പിടിപ്പിച്ച് വൈറലാക്കാൻ ആരോ നടത്തിയ ശ്രമമാണ് വ്യാപകമായി പ്രചരിപ്പിച്ച് വിവാദമാക്കാൻ ശ്രമിച്ചത്. ഉത്തരവാദപ്പെട്ട വരോടോ ,ബന്ധുക്കളോടൊ വസ്തുതയെ കുറിച്ച് യാതൊന്നും അന്വേഷിക്കാതെ - "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം " എന്ന ചിന്താഗതി വച്ചുപുലർത്തുന്നവർ അടിച്ചു വിടുന്ന നുണ വാർത്തകൾ നാട്ടുകാർ  തിരിച്ച  റിയണം. 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാ പരമായ പ്രവർതനങ്ങൾ നടത്തുന്ന കിനാനൂർ - കരിന്തളം പഞ്ചായത്ത്, ജാഗ്രതാ സമിതി, ആരോഗ്യ പ്രവർത്തകരടക്കമുള്ളവർ കൈ - മെയ് മറന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ നിറം കെടുത്താനുള്ള ഹീന ശ്രമത്തെ അർഹികുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നഭ്യർത്ഥിയുന്നു ..
കിനാനൂർ - കരിന്തളം പഞ്ചായത്തിലെ GHSS  പരപ്പയിലാരംഭിച്ച നാലാമത് ക്വാറന്റൈൻ കേന്ദ്രത്തിൽ ഇന്ന് പ്രവേശിപ്പിച്ച സേവിയറിന്റെ സഹധർമിണിക്കും മകൾക്കും മറ്റെല്ലാ കോവിഡ് വൈറസ് ബാധിച്ചവർക്കും എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യം തിരിച്ച് കിട്ടട്ടെയെന്ന് ആഗ്രഹിക്കുന്നു... നമ്മെ വിട്ട് പിരിഞ്ഞ ശ്രീ സേവിയറിന്റെ വേർപാടിൽ കടു ത്ത  വേദനയും ദു:ഖവും രേഖപ്പെടത്തുന്നു
  ടി.കെ.രവി , 
പ്രസിഡന്റ്,
കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com