തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. 30 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.
Thrissur Pooram 2026: Explosion at fireworks factory during Thrissur Pooram preparations
Thrissur Pooram 2026: Explosion at fireworks factory during Thrissur Pooram preparationsscreen grab
Updated on
1 min read

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം. 12 പേരുടെ മരണം സ്ഥിരീകരിച്ചു. എട്ട് പേരുടെ നില അതീവ ഗുരുതരം. നാല്‍പതോളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനിടെയും സ്‌ഫോടനം ഉണ്ടായി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ആറ് പേരുടെ നില അതീവ ഗുരുതരമാണ്.

Thrissur Pooram 2026: Explosion at fireworks factory during Thrissur Pooram preparations
സ്‌ട്രോങ് റൂമിലെ സിസിടിവി പ്രവര്‍ത്തനരഹിതമായി; ദുരൂഹത, പരാതി നല്‍കി യുഡിഎഫ്
Thrissur Pooram 2026: Explosion at fireworks factory during Thrissur Pooram preparations
'ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്'; നന്ദഗോവിന്ദം ഭജന്‍സിനെതിരെ കെ പി ശശികല

നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്‌ഫോടന ശബ്ദം കിലോമീറ്ററുകള്‍ക്കിപ്പുറവും കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു.പ്രദേശത്ത് ചില ആളുകളുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

സ്ഫോടനത്തെ തുടർന്ന് നിർമാണ കേന്ദ്രത്തിൽ തീപിടിത്തവും പരിഭ്രാന്തിയും ഉണ്ടായി. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയും വീണ്ടും സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ രക്ഷാപ്രവർത്തകർ ഏറെ ജാഗ്രതയോടെയാണ് നീങ്ങിയത്. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ചാവക്കാട് വടക്കൻ മേഖലയിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പടക്ക നിർമാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച ഉണ്ടായോയെന്നത് ഉൾപ്പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും ജാഗ്രതയും തുടരുകയാണ്.

Summary

Thrissur Pooram 2026: Explosion at fireworks factory during Thrissur Pooram preparations; several workers suffer burns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com