രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം; വയോധികയുടെ മുഖത്തെ കുരുവില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തു

Extracted from an abscess on an elderly woman's face
പുറത്തെടുത്ത പുഴുക്കള്‍
Updated on
1 min read

ആലപ്പുഴ: 66കാരിയുടെ മുഖത്തെ കുരുവില്‍ നിന്ന് ഡിറോഫിലേറിയ ഇനത്തില്‍പ്പെട്ട പുഴുക്കളെ പുറത്തെടുത്തു.ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ തൈക്കല്‍ സ്വദേശിനിയുടെ കണ്ണിനു താഴെയുണ്ടായ കുരുവില്‍ നിന്നാണ് പുഴുക്കളെ പുറത്തെടുത്തത്.

3.5 സെന്റീമീറ്റര്‍ നീളവും അഞ്ചു മില്ലിമീറ്റര്‍ വണ്ണവുമുള്ള രണ്ടു പുഴുക്കളെയാണ് കണ്ടെത്തിയത്. അള്‍ട്രാസൗണ്ട് പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ സര്‍ജന്‍ ഡോ. മുഹമ്മദ് മുനീറിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പുഴുക്കളെയും ചുറ്റുമുള്ള കോശങ്ങളെയും പൂര്‍ണമായും നീക്കം ചെയ്തു. തുടര്‍പഠനത്തിനായി ഇവ ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Extracted from an abscess on an elderly woman's face
'ഒറ്റക്ക് കളിക്കണ്ട, കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘനൃത്തം'; നേതാക്കള്‍ക്ക് രാഹുലിന്റെ ഉപദേശം

നായകളില്‍ സാധാരണയായി കണ്ടുവരുന്ന ഈ പുഴുക്കള്‍ കൊതുകുകളിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. രോഗം ബാധിച്ച നായയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് അണുബാധയുണ്ടാകുന്നത്. മനുഷ്യരില്‍ കണ്ണിനുചുറ്റും, മുഖം, കഴുത്ത്, കൈ, വയര്‍ എന്നിവിടങ്ങളില്‍ ചെറിയ കുരുക്കളായാണ് ഇത് പ്രത്യക്ഷപ്പെടാറുള്ളത്. രക്തത്തില്‍ ഈ പുഴുക്കള്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എട്ടോളം സമാന കേസുകള്‍ ചേര്‍ത്തല ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്നും അപൂര്‍വ്വമായതിനാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡോ. മുഹമ്മദ് മുനീര്‍ പറഞ്ഞു.

Summary

Extracted from an abscess on an elderly woman's face

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com