കേരളത്തിന്‍റെ ഭക്ഷ്യ ധാന്യം കുറയില്ല, അതിദാരിദ്ര്യം അന്ത്യോദയ മാനദണ്ഡമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: അതിദാരിദ്ര്യം അന്ത്യോദയ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡമല്ലെന്നും കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതുകൊണ്ട് സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ലോക്‌സഭാ ചോദ്യത്തോരവേളയില്‍ എന്‍കെ പ്രേമചന്ദ്രനും എംകെ രാഘവനും ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ- പൊതുവിതരണമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് പ്രഖ്യാപിച്ചു. എന്നാല്‍ അന്ത്യോദയ- അന്നയോജന മാര്‍ഗരേഖ പ്രകാരം അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഇതൊരു മാനദണ്ഡമല്ല. ഈ പ്രഖ്യാപനം കേരളത്തിന് ബാഹ്യ ധനകാര്യ ഏജന്‍സികളില്‍ നിന്നുള്ള സഹായധനം ലഭ്യമാക്കാന്‍ വഴിയൊരുക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം ശ്രദ്ധയില്‍ ഇല്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
Extreme poverty is not an Antyodaya criterion, says central government
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
