

ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ സംഭവം വാര്‍ത്തകളിലും ട്രോളുകളിലും നിറയുമ്പോള്‍ കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. എഫ് 35 മൈന്‍ഡ് ഫുള്‍ ഡ്രൈവിംഗിന്റേയും സ്മാര്‍ട്ട് മെയ്ന്റനന്‍സിന്റേയും പാഠങ്ങളാണ് തരുന്നതെന്നും വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പാഠങ്ങളാമിതെന്നും എംവിഡി കുറിപ്പില്‍ പറയുന്നു.
വാഹനമോടിക്കുമ്പോള്‍ പൂര്‍ണ്ണമായി ഉള്ളിടത്ത് തന്നെ മനസ്സ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നല്‍കേണ്ട മികച്ച പരിഗണനയും എഫ് 35 ഫൈറ്റര്‍ പൈലറ്റും ടീമും നല്‍കുന്നുവെന്ന് എംവിഡി കുറിക്കുന്നു.
മൈന്‍ഡ്ഫുള്‍ ഡ്രൈവിംഗ് പരിശീലിക്കാം
1. ശാന്തമായും ശ്രദ്ധ കേന്ദ്രീകരിച്ചും ഇരിക്കുക: ശ്രദ്ധാശൈഥില്യങ്ങള്‍ ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകള്‍ റോഡില്‍ തന്നെ ആയിരിക്കുക, ശാന്തമായ പെരുമാറ്റം നിലനിര്‍ത്തുക.
2. നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക: അപകടസാധ്യതകള്‍ മുന്‍കൂട്ടി കാണുന്നതിന് റോഡ്, കാലാവസ്ഥ, മറ്റ് വാഹനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ പുലര്‍ത്തുക.
3. പ്രതീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക: മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും തയ്യാറാകുകയും ചെയ്യുക.
4. സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും മുന്‍ഗണന നല്‍കുക: നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക.
5. ഈ നിമിഷത്തില്‍ ശ്രദ്ധിക്കുക: മള്‍ട്ടിടാസ്‌ക്കിംഗ് ഒഴിവാക്കി ഇപ്പോഴത്തെ നിമിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
ആകസ്മികമായ യാന്ത്രിക തകരാറുകളില്‍ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ട് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കാതെ വാഹനങ്ങളെ നിയന്ത്രണ വിധേയമാക്കി നിര്‍ത്താന്‍ മൈന്‍ഡ് ഫുള്‍ ഡ്രൈവിംഗ് കൊണ്ടേ സാധ്യമാകൂ.
തകരാറിലായ വാഹനത്തിന് മികച്ച റിപ്പേര്‍ നല്‍കി സാങ്കേതിക മികവ് പരിശോധിച്ച് ഉറപ്പിച്ച് മാത്രം വീണ്ടും ഉപയോഗിക്കുന്നത് ഉത്തമമായ സുരക്ഷാ സംസ്‌കാരമാണ്.
ശ്രദ്ധാപൂര്‍വ്വമായ ഡ്രൈവിംഗ് സമ്പ്രദായങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് ബഹുമാനിക്കാം ഇത്തരം ശീലങ്ങള്‍ ഉള്ളവരെ. നമുക്കൊരുമിച്ച്, നമ്മുടെ റോഡുകള്‍ സുരക്ഷിതവും എല്ലാവര്‍ക്കും ആസ്വാദ്യകരവുമാക്കാം.
F-35B aircraft great lessons What is mindful driving
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
