'ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും'; ശോഭാ സുരേന്ദ്രനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കുമെന്നും രാഹുൽ കുറിച്ചു.
Rahul Mamkootathil
Rahul Mamkootathil
Updated on
1 min read

പാലക്കാട്: പാലക്കാട് മതേതര മണ്ണാണെന്നും പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവുമെന്നും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടിന് വേണ്ടി ബിജെപി പാലക്കാട് മണ്ഡലത്തിൽ വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണത്തിന്‍റെ സാഹചര്യത്തിലാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കുമെന്നും രാഹുൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌‌

ശ്രീമതി ശോഭ സുരേന്ദ്രനോടാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവർത്തകർ പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിനായി പണം ഒഴുക്കുന്നു എന്ന് കേട്ടിരുന്നു. ഇന്ന് നിങ്ങളുടെ ഒപ്പം വാഹനത്തിൽ വന്ന നിങ്ങളുടെ വിശ്വസ്ത പോലും നിങ്ങൾ പോകുന്ന വീടുകളിൽ പണം കൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്.

ദൃശ്യങ്ങൾ പകർത്തിയ താങ്കളുടെ മകന്റെ പ്രായമുള്ള കുട്ടിയോട് താങ്കൾ പറഞ്ഞത് “മുഖം അടിച്ച് പൊളിക്കും” എന്ന് ആണ് ശ്രീമതി ശോഭ താങ്കൾ പറഞ്ഞത്.

പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവും. കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…

ഈ പണത്തിന് മേലെ പാലക്കാട് പറക്കും,

പിഷാരടി ജയിക്കും….

Summary

Facebook post against Shobha Surendran by Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Savarkar
Mallikarjun Kharge, Rahul Gandhi
Police Officer Rahul Flower Farming Palakkad
Rahul Gandhi shared an emotional note praising mother Sonia Gandhi on Rajiv Gandhi's birth anniversary ahead of the release of her memoir Belonging
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com