'സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപ'; മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്.
V D SATHEESAN
V D SATHEESANfile
Edited By:
Updated on
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്. 'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' എന്ന പേരിലുള്ളതാണ് വ്യാജ ഫെയ്‌സ്ബുക്ക് പേജ്. ഇത് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപയാണ് ആവശ്യപ്പെടുന്നത്.

വി ഡി സതീശന്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ഒട്ടേറെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കില്‍ കാണാം. ഇതില്‍ ഒരു പേജാണ് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പണം ആവശ്യപ്പെടുന്നത്. ഈ പേജിന് ഏകദേശം 5,89,000 ഫോളോവേഴ്‌സുണ്ട്. ഇതില്‍ എത്രപേര്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്‌തെന്ന വിവരം പേജില്‍ 'ഹൈഡ് 'ചെയ്തിരിക്കുകയാണ്. ഇത്രയധികം ഫോളോവേഴ്‌സിനെ കിട്ടിയ പേജില്‍ സബ്‌സ്‌ക്രിപ്ഷനും നടന്നിട്ടുണ്ടാകാമെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

V D SATHEESAN
കുത്തിവെപ്പെടുത്തപ്പോള്‍ സൂചി ഒടിഞ്ഞു, ദുരിതവുമായി വത്സല കഴിഞ്ഞത് ഒരു വര്‍ഷം

മുഖ്യമന്ത്രിയുടെ പേരില്‍ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജ് ഒരെണ്ണം മാത്രമേയുള്ളൂവെന്നും സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പേജുകള്‍ വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുവേ ചലച്ചിത്രതാരങ്ങളാണ് സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യപ്പെടുന്നത്. സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കു മാത്രമാണ് അവരുടെ പോസ്റ്റുകള്‍ കാണാനാകുക.

V D SATHEESAN
'ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണം, ബാക്കിയെല്ലാം തന്റെ കയ്യില്‍'; സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ അതിജീവിതയോടു പറഞ്ഞു, മൊഴി നല്‍കി കോണ്‍ഗ്രസ് നേതാവ്
Summary

Fake Facebook page in the name of Chief Minister VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com