ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് ബലാത്സംഗം; മലപ്പുറത്ത് യുട്യൂബറായ വ്യാജ ഇമാം പിടിയില്‍

സജില്‍ ചെറുപാണക്കാട് എന്ന യൂട്യൂബറാണ് അറസ്റ്റിലായത്.
sajil cherupanakkad
സജില്‍ ചെറുപാണക്കാട്
Updated on
1 min read

മലപ്പുറം: ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്ന യൂട്യൂബറാണ് അറസ്റ്റിലായത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായിട്ടും കൂസലില്ലാതെ 'ഒരു കുഴപ്പവും ഇല്ല, ഇത് കള്ളക്കേസാണ്, ഞാൻ രക്ഷപ്പെട്ട് പുറത്തുവരും' എന്നാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്

sajil cherupanakkad
'വെള്ളം കുടിക്കാനെത്തി, വയോധികയെ കൊലപ്പെടുത്തി കിണറ്റില്‍ ഇട്ടു'; പ്രതി ആദം അലിക്ക് ജീവപര്യന്തം

മലപ്പുറം ഉദിരംപൊയില്‍ സ്വദേശിയ സജില്‍ ചെറുപാണക്കാട് 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ്. പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

sajil cherupanakkad
'ഇവിടെ പകല്‍ മാത്രമല്ല രാത്രിയും നടക്കാം, വടക്കേ ഇന്ത്യയേക്കാള്‍ സുരക്ഷിതം'; കേരളത്തെ വാനോളം പുകഴ്ത്തി 60 രാജ്യങ്ങള്‍ കണ്ട റിത

പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് യുവതിയെ പരിചയപ്പെടുന്നത്. ദിവ്യഗര്‍ഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ആഭിചാരക്രിയ ചെയ്യാനെന്ന വ്യാജേന യുവതിയുടെ വാടക വീട്ടിലെത്തിയ പ്രതി അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കൂടുതല്‍ പരാതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

Summary

Fake sorcerer arrested for raping woman after promising 'divine pregnancy'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Fake job offer; Young women smuggled to Cambodia, Kollam native arrested
Youth arrested for hacking visa providers son over job dispute
fraud alert
Man arrested for molest woman promising marriage
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com