റൂറല്‍ എസ്പിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട്, പൊലീസുകാരില്‍ നിന്നും പണം തട്ടാന്‍ ശ്രമം

എസ്പിയുടെ പ്രൊഫൈല്‍ ചിത്രമുള്ള വാട്‌സ് ആപ്പ് നമ്പരില്‍ നിന്നാണ് പൊലീസുകാര്‍ക്ക് സന്ദേശമെത്തിയത്.
police
policeപ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം: കൊല്ലം റൂറല്‍ എസ്പിയുടെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട് വഴി പൊലീസുകാരില്‍ നിന്നു പണം തട്ടാന്‍ ശ്രമം. ടി കെ വിഷ്ണുപ്രദീപ് ഐപിഎസിന്റെ പേരിലാണ് 40,000 രൂപ ആവശ്യപ്പെട്ട് സന്ദേശമയച്ചത്. അത്യാവശ്യമാണെന്നും ഉടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി. എസ്പിയുടെ പ്രൊഫൈല്‍ ചിത്രമുള്ള വാട്‌സ് ആപ്പ് നമ്പരില്‍ നിന്നാണ് പൊലീസുകാര്‍ക്ക് സന്ദേശമെത്തിയത്.

police
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഓണസമ്മാനമായി 5000 രൂപ വീതം പ്രൊഫിഷ്യന്‍സി അവാര്‍ഡ്

സന്ദേശത്തെ കുറിച്ച് പൊലീസുകാര്‍ സീനിയര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് റൂറല്‍ എസ്.പിയുമായി ബന്ധപ്പെട്ടപ്പോഴാണ് സന്ദേശം അയച്ചത് വ്യാജനാണെന്ന് ബോധ്യപ്പെട്ടത്. ആര്‍ക്കും പണം നഷ്ടമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

police
പരീക്ഷാ ഹാളില്‍ പീഡിപ്പിച്ചു, അധ്യാപകനെ കുറ്റവിമുക്തനാക്കി; വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോടതി

തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് ഡല്‍ഹിയിലുള്ളതാണെന്നു തിരിച്ചറിഞ്ഞു. സന്ദേശം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാട്സാപ്പിനോട് തേടിയിരിക്കുകയാണ് പൊലീസ്. മുമ്പും സമാനമായ ശ്രമങ്ങള്‍ നടന്നിരുന്നതായി പൊലീസ് പറയുന്നു.

Summary

Fake Whats App account in the name of Rural SP, attempt to extort money from policemen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com