ക്രിസ്മസ് ആഘോഷിക്കാൻ കുടുംബത്തിന്റെ കടൽയാത്ര; വള്ളം മറിഞ്ഞ് അപകടം, വീട്ടമ്മ മരിച്ചു 

പൂന്തുറ സ്വദേശി സിൽവർസ്റ്ററും കുടുംബവുമാണ് യാത്ര നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷിക്കാൻ കടൽയാത്ര നടത്തിയ കുടുംബം സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടം. പൂന്തുറ സ്വദേശി സിൽവർസ്റ്ററും കുടുംബവുമാണ് ക്രിസ്മസ് ദിനത്തിൽ കടലിലൂടെ വള്ളത്തിൽ യാത്ര നടത്തിയത്. അപകടത്തിൽ സിൽവസ്റ്ററിന്റെ ഭാര്യ സഹായറാണി മരിച്ചു. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ഭക്ഷണം കഴിക്കാനായി വിഴിഞ്ഞം ഹാർബറിലേക്ക് വള്ളം അടുപ്പിക്കുമ്പോൾ എതിരേ വന്ന വള്ളം ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് സിൽവസ്റ്റർ പറഞ്ഞു. വെള്ളത്തിൽ മുങ്ങിയും കൈയുയർത്തി സഹായത്തിനു നിലവിളിക്കുന്നത് കേട്ട് മത്സ്യത്തൊഴിലാളികൾ ഓടിയെത്തി. സമയോചിതമായ രക്ഷാപ്രവർത്തനം ദുരന്തത്തിന്റെ തോത് കുറച്ചു. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും കരയിലെത്തിച്ചെങ്കിലും ഈ സമയം സഹായ റാണിക്ക്‌ അനക്കമില്ലായിരുന്നു. വൈകിട്ടോടെ അവർ
 മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com