പി മാധവന്‍ പിള്ള
പി മാധവന്‍ പിള്ള

പ്രശസ്ത വിവര്‍ത്തകന്‍ പി മാധവന്‍പിള്ള അന്തരിച്ചു

മറാത്തി നോവലിസ്റ്റ് വിഎസ് ഖണ്ഡേക്കറുടെ വിഖ്യാത നോവലായ 'യയാതി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്
Published on

കൊച്ചി: പ്രശസ്ത വിവര്‍ത്തകന്‍ പി മാധവന്‍പിള്ള (81) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മറാത്തി നോവലിസ്റ്റ് വിഎസ് ഖണ്ഡേക്കറുടെ വിഖ്യാത നോവലായ 'യയാതി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 

പ്രതിഭാറായ് എഴുതിയ യജ്ഞസേനി (ദ്രൗപദി), ശിലാപത്മം, മനോഹര്‍ ശ്യാമിന്റെ ഗുരുഗുരുസ്വാഹ, ആശാപൂര്‍ണാദേവിയുടെ നോവലുകള്‍ തുടങ്ങി നിരവധി കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. 

ഇന്ത്യന്‍ ക്ലാസിക്കുകളുമായി മലയാളികള്‍ക്ക് ഹൃദയബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് പി മാധവന്‍ പിള്ളയുടെ വിവര്‍ത്തനത്തിലൂടെയായിരുന്നു. മികച്ച വിവര്‍ത്തകനുള്ള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഭാരത് ഭവന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com