

കാസർകോട്; പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ മന്ത്രിക്ക് മുന്നിൽ. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനു മുന്നിലാണ് കർഷകന്റെ പരാതി എത്തിയത്. ’പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ’ എന്നായിരുന്നു കെ.വി.ജോർജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വർഷമായി അലയുകയാണ് ജോർജ്.
കഴിഞ്ഞ വർഷം ജൂണിലാണ് ജോർജിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥി എത്തുന്നത്. കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി. വിവരമറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ കൊണ്ടുപോയി വനത്തിൽവിട്ടു. കോഴികൾ മുഴുവൻ നഷ്ടപ്പെട്ടതോടെ ജോർജ് പ്രതിസന്ധിയിലായി. അതോടെ പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോർജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു.
പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ ത്തുടർന്നാണ് അദാലത്തിൽ മന്ത്രിയെ കാണാനെത്തിയത്. അദാലത്തിൽ എത്തി അഹമ്മദ് ദേവർകോവിലിനേയും കളക്ടറേയും സബ്കളക്ടറേയും കണ്ട് കാര്യം അവതരിപ്പിച്ചു. ഇത് കേട്ട് ഇവർ കുറേനേരം തലപുകച്ചെങ്കിലും അനുകൂല മറുപടി വന്നില്ല. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാത്രമായിരുന്നു ഉറപ്പ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates