ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍

2025 ഓഗസ്റ്റ് 15 നാണ് എന്‍എച്ച്എഐ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചത്.
Paliyekkara Toll Plaza
Paliyekkara Toll Plazaഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയില്‍ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാര്‍ഷിക പാസ് നിരക്ക് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും എന്‍എച്ച്എഐ വ്യക്തമാക്കി. അമ്പത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്ടാഗ് വാര്‍ഷിക പാസ് ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോള്‍പ്ലാസകള്‍ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എന്‍എച്ച്എഐ ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചത്.

Paliyekkara Toll Plaza
'കേരളവും സെറ്റാണ്, ഞങ്ങളും സെറ്റാണ്'; തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം: രമേശ് ചെന്നിത്തല

ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് ലഭിക്കുന്നത് ഇടയ്ക്കിടെ ടോള്‍ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കും. എപ്പോഴും റീ ചാര്‍ജ് ചെയ്യേണ്ടതില്ല. പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് വാര്‍ഷിക ചെലവുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയും. ദിവസേന ജോലിക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഹൈവേയില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്കും ഇത് ഒരു പ്രയോജനകരമായ ഓപ്ഷനായിരിക്കും.

Paliyekkara Toll Plaza
കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിന് അണ്ടൂര്‍ക്കോണത്ത് ഏഴ് ഏക്കർ ഭൂമി നൽകാൻ തീരുമാനം

വീട്ടിലിരുന്ന് തന്നെ ഈ പാസ് ഓണ്‍ലൈനായി ലഭിക്കും. എന്‍എച്ച്എഐയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. വാഹനം ഈ പാസിന് യോഗ്യമാണോ എന്നാവും ആദ്യം പരിശോധിക്കുക. നിങ്ങളുടെ ഫാസ്റ്റ് ടാഗിന്റെ സാധുത പരിശോധിക്കും. ഇതിനുശേഷം, 3,075 രൂപ നല്‍കണം. പണമടച്ചതിന് ശേഷം ഏകദേശം രണ്ട് മണിക്കൂറിനുള്ളില്‍ പാസ് ആക്ടീവാകും.

Summary

FASTag annual pass rates increased at toll plazas; new rates effective from April 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com