

സ്വവർഗാനുരാഗം എന്നത് ഒരു ലൈംഗികവൈകൃതമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. ജിയോ ബേബി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം കാതൽ സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ്. എന്നാൽ അതിൽ സ്വവർഗാനുരാഗത്തിന് ഇരയാക്കപ്പെടുകയാണ് ജ്യോതിക അവതരിപ്പിച്ച ഭാര്യാ കഥാപാത്രം ഓമനയെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
'20 വർഷമാണ് അവർ സഹിച്ചു കഴിഞ്ഞത്. കോടതിയിൽ അവരോട് ദാമ്പത്യത്തെ കുറിച്ച് ചോദിക്കുമ്പോൾ നാല് തവണ മാത്രമാണ് ഈ 20 വർഷത്തിനിടയിൽ ബന്ധപ്പെട്ടിട്ടുള്ളതെന്ന് അവർ പറയുന്നുണ്ട്. കുട്ടി ഉണ്ടാകാൻ വേണ്ടിയാണ് ബന്ധപ്പെട്ടതെന്നും ഭാര്യയായ ഓമന വ്യക്തമാക്കുന്നുണ്ട്'.- ഫസൽ ഗഫൂർ പറഞ്ഞു.
'ഞാൻ ഒരു ന്യൂറോളജിസ്റ്റ് ആണ്. അതുകൊണ്ട് എനിക്ക് പറയാൻ കഴിയും ഹോമോഷ്വാലിറ്റി എന്നത് ഒരു ലൈംഗികവൈകൃതം മാത്രമാണ്. ഈ സ്വവർഗാനുരാഗം ശരിക്കും വരുന്നത് പീഡോഫീലിയയിൽ (കുട്ടികളോടുള്ള ലൈംഗിക ആകർഷണം) നിന്നാണ്. മദ്രസകളിൽ റിപ്പോർട്ട് ചെയ്യുന്ന ലൈംഗിക പീഡനങ്ങളൊക്കെ ആൺകുട്ടികൾക്ക് നേരെയാണ് യഥാർഥത്തിൽ സംഭവിക്കുന്നത്. സ്വവർഗാനുരാഗികൾ വിവാഹം കഴിഞ്ഞാൽ ബൈസെക്ഷ്വൽ ആകും'. ഹോമോസെഷ്വൽ ഒരിക്കലും നോർമൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ലിവിംഗ് ടുഗതർ, സ്വവർഗരതി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവൽക്കരണത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യവൽക്കരണം സ്ത്രീകളെ ഒരു ചരക്കായി മാത്രമാണ് കാണുന്നത്. പോൺ, മോഡലിങ് വ്യവസായങ്ങൾ അതിന് തെളിവാണ്. ചെക്കോസ്ലോവാക്യ, കിഴക്കൻ യൂറോപ്യൻ എന്നിവിടങ്ങളിൽ നിന്നും ഇത്തരം വ്യവസാത്തിനായി പെൺകുട്ടികളെ കയറ്റുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates