

കൊച്ചി: ലോക്സഭയില്‍ അവതരിപ്പിച്ച ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് (എഫ്സിആര്‍എ) ബില്ലുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലെ സ്വത്തുക്കളെ പരാമര്‍ശിച്ച ഫാ. പോള്‍ തേലേക്കാടിന്റെ പ്രതികരണത്തില്‍ വാക്ക്‌പോര്. ക്രൈസ്തവ സഭകള്‍ പണം പൂഴ്ത്തിവയ്ക്കുകയല്ല, പൊതു സേവനത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എത്രയോ ടണ്‍ കണക്കിന് സ്വര്‍ണമാണ് ക്ഷേത്രങ്ങളില്‍ പൂഴ്ത്തിവച്ചിരിക്കുന്നത് എന്നും അദ്ദേഹം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫോറിന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന എന്‍ജിഒകള്‍ എന്ത് രാജ്യ ദ്രോഹ കുറ്റമാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ചാനലുകളിലൂടെയാണ് ഫണ്ടുകളെത്തുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, ആതുരാലയങ്ങള്‍ എന്നിവയെല്ലാം നടത്തുകയാണ് ചെയ്യുന്നത്. ഇതെല്ലാം നടത്തുന്നത് ഇന്ത്യക്കാരാണ്. ഇത്തരം സേവനങ്ങളെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളായി കണക്കാക്കുന്നതിന് എന്ത് തെറ്റാണ് ചെയ്യുന്നത്. ഇത്തരം സേവനങ്ങള്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ നിര്‍ബന്ധിത അടിച്ചേല്‍പ്പിക്കലാണ് നിയമം എന്നും ഫാ. പോള്‍ തേലക്കാട് പറയുന്നു.
ക്ഷേത്രങ്ങള്‍ക്ക് എതിരായ ഫാദര്‍ പോള്‍ തേലേക്കാടിന്റെ നിലപാടിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദിയുള്‍പ്പെടെ രംഗത്തെത്തി. ക്ഷേത്ര സ്വത്തുക്കള്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചതാണ് . അല്ലാതെ പാവങ്ങളുടെ ഫോട്ടോ കാണിച്ച് കബളിപ്പിച്ച് വിദേശത്ത് നിന്ന് കടത്തി കൊണ്ടുവന്നതല്ലെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍ വി ബാബു ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു.
ആ കട്ടില് കണ്ട് പനിക്കണ്ട തേലക്കാടാ.... എന്ന തുടങ്ങുന്ന പ്രതികരണത്തിലാണ് രൂക്ഷമായ വിമര്‍ശനങ്ങളുള്ളത്. ക്ഷേത്ര സ്വത്തുക്കള്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചതാണ്, ക്ഷേത്ര സ്വത്ത് എന്ത് ചെയ്യണമെന്ന് ഹിന്ദുക്കള്‍ തീരുമാനിക്കും. ക്രിസ്ത്യന്‍ മതതീവ്രവാദികളും ജിഹാദികളും ഒരുപോലെ നോട്ടമിടുന്നത് ക്ഷേത്രസ്വത്തുക്കളിലാണ്. ഇവരുടെ മാര്‍ഗ്ഗം രണ്ടാണെങ്കിലും ലക്ഷ്യം ഒന്നാണ്. കള്ളക്കടത്തിലൂടെയും കള്ളപ്പണത്തിലൂടെയും അനധികൃത വിദേശ സംഭാവനകളിലൂടെയും കോടികള്‍ ഇന്ത്യയിലേക്ക് ഒഴുക്കി ഹിന്ദുക്കളെ മതം മാറ്റാന്‍ ഉപയോഗിക്കുന്നത് ആദ്യം ഇവര്‍ അവസാനിപ്പിക്കട്ടെ.. തങ്ങളുടെ മതരാജ്യ സൃഷ്ടിയാണ് രണ്ട് കൂട്ടരും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നത്. പോര്‍ച്ചുഗീസ് പാരമ്പര്യവും മുഗളപാരമ്പര്യവുമാണ് ഇക്കൂട്ടര്‍ തുടരാന്‍ ആഗ്രഹിക്കുന്നത്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണ് . ഇവര്‍ എതിര്‍ക്കുന്നത് ഹിന്ദുക്കളെയാണ്, ഹിന്ദു സംസ്‌കാരത്തേയും മതത്തേയുമാണ്. ഹിന്ദു സംഘടനകള്‍ അവരുടെ വഴിയിലെ തടസ്സങ്ങളായാണ് അവര്‍ കാണുന്നത്. അത് മാത്രമാണ് ഹിന്ദുസംഘടനകള്‍ക്കെതിരായുള്ള ഇവരുടെ ആക്രമണത്തിന് കാരണമെന്നും ആര്‍ വി ബാബു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates