ദേശീയ പാതയ്ക്കരികെ മരം മുറിക്കുന്നതിനിടെ ഒടിഞ്ഞ് തലയിൽ വീണു; തൊഴിലാളി മരിച്ചു

ചേർത്തല കെവിഎം ആശുപത്രിക്ക് സമീപമുള്ള മരം മുറിക്കുന്നതിനിടെയാണ് മരം ഒടിഞ്ഞു അബ്ദുൽ ഖാദറിന്റെ തലയിൽ വീണത്
അബ്ദുൽ ഖാദർ
അബ്ദുൽ ഖാദർ
Updated on: 
1 min read

ആലപ്പുഴ: മുറിക്കുന്നതിനിടെ മരം തലയിൽ ഒടിഞ്ഞു വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി തെക്കേതറയിൽ അബ്ദുൽ ഖാദർ (44) ആണ് മരിച്ചത്. 

ദേശീയ പാതയ്ക്ക് അരികിലെ മരം മുറിയ്ക്കുന്നതിനിടെയാണ് അപകടം. ചേർത്തല കെവിഎം ആശുപത്രിക്ക് സമീപമുള്ള മരം മുറിക്കുന്നതിനിടെയാണ് മരം ഒടിഞ്ഞു അബ്ദുൽ ഖാദറിന്റെ തലയിൽ വീണത്. ​

ഇന്നലെയാണ് അപകടം. ​ഗുരുതരാവസ്ഥയിൽ പരിക്കേറ്റതിനെ തുടർന്നു കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER