

പാലക്കാട്: കേരള ലോട്ടറിയുടെ ഫിഫ്റ്റി- ഫിഫ്റ്റിയില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീന്‍ വില്‍പ്പനക്കാരന്. തിരുവഴിയാട് ചീറപ്പുറം വീട്ടില്‍ മജീദ് വാങ്ങിയ എഫ്എക്‌സ് 492775 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ഒപ്പം എടുത്ത വേറെ സീരിസില്‍ ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു. ബുധനാഴ്ച രാവിലെ കയറാടിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന കരിങ്കുളത്തെ ആര്‍ ചെന്താമരയില്‍ നിന്ന് കടമായി വാങ്ങിയ ടിക്കറ്റിലാണ് ഭാഗ്യം കടാക്ഷിച്ചത്. ആദ്യ വില്‍പ്പനയായതിനാല്‍ 10 രൂപ നല്‍കി. ബാക്കി 240 രൂപ മീന്‍ വില്‍പ്പന കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ചു ടിക്കറ്റുകള്‍ വാങ്ങിയത്. വില്‍പ്പന കഴിഞ്ഞ് മടങ്ങിവരുന്ന വഴി ബാക്കി തുക നല്‍കുകയും ചെയ്തു. നാലുവര്‍ഷമായി മീന്‍ കച്ചവടം നടത്തുന്ന മജീദ് 20 വര്‍ഷമായി ലോട്ടറിയെടുക്കുന്നു.
രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FO 295110 എന്ന ടിക്കറ്റ് കരസ്ഥമാക്കി. ബുധനാഴ്ചകളില്‍ നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates