കാലിയായ പ്ലാസ്റ്റിക് മദ്യക്കുപ്പിയുടെ 20 രൂപയ്ക്കായി 'അടിയോടടി', ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തര്‍ക്കം, ആദ്യ ദിനം സര്‍വത്ര ആശയക്കുഴപ്പം

കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ട്‌ലെറ്റിന് സമീപത്ത് തന്നെ മദ്യപിക്കുന്നവരുടെ എണ്ണം കൂടി. രാവിലെ 9ന് ഔട്ട്‌ലെറ്റ് തുറന്ന ഉടന്‍ മദ്യം വാങ്ങിപ്പോയവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ കാലിക്കുപ്പിയുമായി തിരിച്ചെത്തി.
liquor
liquorപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി, വാങ്ങിയ ഔട്ട്‌ലെറ്റില്‍ തിരിച്ചുകൊടുത്താല്‍ നിക്ഷേപത്തുകയായ 20 രൂപ മടക്കി നല്‍കുന്ന ബിവറേജസ് കോര്‍പറേഷന്റെ പദ്ധതിയില്‍ ആദ്യദിവസം തന്നെ കുപ്പികള്‍ തിരിച്ചെത്തി തുടങ്ങി. ക്വാര്‍ട്ടര്‍ കുപ്പികളാണ് (180 എംഎല്‍) തിരികെ എത്തിയതിലേറെയും. 20 രൂപ നിക്ഷേപത്തുകയ്ക്ക് നല്‍കേണ്ട രസീത് അച്ചടി പൂര്‍ത്തിയായി ഔട്ട്‌ലെറ്റുകളില്‍ എത്തിക്കാതിരുന്നത് പലയിടത്തും തര്‍ക്കങ്ങള്‍ക്കിടയാക്കി.

liquor
പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ച സംഭവം: മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഉത്തരം മുട്ടി പൊലീസ്

കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ട്‌ലെറ്റിന് സമീപത്ത് തന്നെ മദ്യപിക്കുന്നവരുടെ എണ്ണം കൂടി. രാവിലെ 9ന് ഔട്ട്‌ലെറ്റ് തുറന്ന ഉടന്‍ മദ്യം വാങ്ങിപ്പോയവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ കാലിക്കുപ്പിയുമായി തിരിച്ചെത്തി. ചിലര്‍ ഔട്ട്‌ലെറ്റിന്റെ പരിസരത്ത് തന്നെ മദ്യം അകത്താക്കി കുപ്പി തിരികെ ഏല്‍പ്പിച്ചു. മറ്റ് ചിലര്‍ വാങ്ങിയ മദ്യം കുപ്പി പൊട്ടിച്ച് ഒപ്പം കൊണ്ടുവന്ന കുപ്പിയിലേക്ക് മാറ്റി കാലിക്കുപ്പി തിരിച്ചേല്‍പ്പിച്ച് 20 രൂപ തിരിക വാങ്ങി.

കാലിക്കുപ്പി വാങ്ങാന്‍ 20 രൂപ തിരിച്ചുകൊടുക്കാന്‍ പ്രത്യേക കൗണ്ടര്‍ തുറക്കുമെന്നും കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പലയിടത്തും അച്ചടിച്ച രസീത് എത്തിയിരുന്നില്ല. അധികം വാങ്ങുന്ന തുകയ്ക്ക് രസീത് നല്‍കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തിലേക്ക് എത്തിച്ചു. നിലവിലുള്ള കൗണ്ടറുകള്‍ വഴി തന്നെയായിരുന്നു കുപ്പി തിരികെ വാങ്ങിയത്. കൗണ്ടറില്‍ ബില്‍ ചെയ്യുന്ന ജീവനക്കാരന്‍ തന്നെ കുപ്പിക്കുപുറത്ത് ലേബല്‍ പതിപ്പിക്കേണ്ടിവന്നത് തിരക്കേറിയ സമയങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കി.

liquor
'ഇതൊക്കെ ജനം കാണുന്നുണ്ട്'; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും അധികം മദ്യവില്‍പന നടക്കുന്ന പവര്‍ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ ബുധനാഴ്ച രാത്രി 7 വരെ 400 കുപ്പികള്‍ തിരിച്ചെത്തി. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 10 വീതം ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി തുടങ്ങിയത്. എല്ലായിടത്തും ആദ്യദിനം ആശയക്കുഴപ്പമുണ്ടായി. മദ്യം വാങ്ങുന്ന ഔട്ട്‌ലെറ്റില്‍ തന്നെ കാലിക്കുപ്പി തിരിച്ചേല്‍പ്പിച്ചാല്‍ മാത്രമേ 20 രൂപ ലഭിക്കൂവെന്ന നിബന്ധന ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പുതിയ പരാതി. 20 രൂപയ്ക്ക് വേണ്ടി കുപ്പി സൂക്ഷിച്ചുവെച്ച്, ഇതേ ഔട്ട്‌ലെറ്റ് തേടിവരുന്നത് എങ്ങനെ പ്രായോഗികമാകുമെന്നാണ് മദ്യ ഉപഭോക്താക്കള്‍ ചോദിക്കുന്നത്. ഫലത്തില്‍ പദ്ധതി നടപ്പാക്കുന്ന ഔട്ട്‌ലെറ്റുകളില്‍ മാത്രം മദ്യവില 20 രൂപ ഉയര്‍ന്നു.

Summary

The Beverages Corporation's scheme, which provides a refund of Rs 20 as a deposit if you return a plastic empty liquor bottle to the outlet where you purchased it, has seen bottles start coming back on the very first day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com