'കുളിക്കൂ, നഖം മുറിക്കു' പരാമര്‍ശങ്ങള്‍ വൃത്തികേട്, പക്ഷേ സ്ത്രീകളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നില്ല: ഹൈക്കോടതി

ഹര്‍ജി പരിഗണിച്ച കോടതി സംഭവം നടന്നത് ഒരു കാറിനുള്ളിലായതിനാല്‍ ഇതൊരു പൊതു സ്ഥലമായി കണക്കാകാന്‍ കഴിയില്ലെന്നും വിലയിരുത്തി
Kerala high court
Kerala high court/ഫയല്‍ ചിത്രംfile
Updated on
1 min read

കൊച്ചി: വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സ്ത്രീയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്ന് കണക്കാക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. എന്നാല്‍ ഒരാളോട് 'കുളിക്കൂ, നഖം മുറിക്കു' തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വൃത്തികേടാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവിങ് ടെസ്റ്റിനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എംവിഐയും നെടുമങ്ങാട് സ്വദേശിയുമായ അനസ് മുഹമ്മദ് എം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

Kerala high court
ആള്‍ക്കൂട്ടാധിപത്യം നാളെ സംസ്ഥാന, കേന്ദ്ര ഭരണവും ഇതുപോലെ പിടിച്ചെടുക്കാന്‍ ശ്രമിച്ചേക്കാം, ഇരുമ്പുമുഷ്ടി ഉപയോഗിച്ച് പൊലീസ് നേരിടണം: ഹൈക്കോടതി

ലൈംഗിക ചുവയുള്ളതോ സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന വിധത്തിലോ അല്ലാതെ വ്യക്തിശുചിത്വത്തെയും സ്വഭാവത്തെയും കുറിച്ചുള്ള വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപം സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതായി കണക്കാക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഡ്രൈവിങ് ടെസ്റ്റിനിടെ എംവിഐ യുവതിയുടെ നീണ്ട നഖങ്ങള്‍ ചൂണ്ടിക്കാട്ടി ഡ്രൈവിങ് ടെസ്റ്റിന് വന്നതാണോ എന്ന് ദേഷ്യത്തോടെ ചോദിക്കുകയും, ടെസ്റ്റിന് മുന്‍പ് ഇവരെ കുളിപ്പിക്കാന്‍ കൊണ്ടു പോകണമെന്ന് പറയുകയും ചെയ്‌തെന്നായിരുന്നു പരാതി. സദാചാരവിരുദ്ധരായ സ്ത്രീകളുടെ കുട്ടികള്‍ പല്ല് തേക്കാതെയും കുളിക്കാതെയും നഖം വെട്ടാതെയും ഡ്രൈവിംഗ് ടെസ്റ്റിന് വരുമെന്നും എംവി കുറ്റപ്പെടുത്തിയെന്നമായിരുന്നു ആക്ഷേപങ്ങള്‍. യുവതിയുടെ പരാതിയില്‍ എംവിഐക്ക് എതിരെ ഐപിസി 294(ബി), 509 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് എംവിഐ ഹൈക്കോടതിയെ സമീപിച്ചത്.

Kerala high court
'കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം, ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടി'; അധികൃതരുടെ ലക്ഷ്യം വേറെയെന്ന് ഡോ. ഹാരിസ്

ഹര്‍ജി പരിഗണിച്ച കോടതി സംഭവം നടന്നത് ഒരു കാറിനുള്ളിലായതിനാല്‍ അതൊരു പൊതു സ്ഥലമായി കണക്കാകാന്‍ കഴിയില്ലെന്നും വിലയിരുത്തി. ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശം വൃത്തികെട്ടതായിരുന്നു. എന്നാല്‍ അവ സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതോ പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതോ ആയി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനല്‍ നടപടികളും കോടതി റദ്ദാക്കി.

Summary

comments on personal hygiene without sexual intent, do not insult a woman's modesty says Kerala High Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com