തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; രോഗികളെ മാറ്റി,വിഡിയോ

Fire breaks out in the emergency department of Thiruvananthapuram Medical College
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടം ഉണ്ടായത് എന്നാണ് സംശയം. രണ്ടാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്.

50-ഓളം രോഗികളാണ് അപകട സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. അത്യാഹിത വിഭാഗത്തിലെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീന്‍ കത്തിയതാണ് അപകട കാരണം എന്നാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി.

Fire breaks out in the emergency department of Thiruvananthapuram Medical College
ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 സ്ഥാനാര്‍ഥി

തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ഓക്‌സിജന്‍ ലീക്ക് ആയി പുക ഉയരുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോഗികള്‍ക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവില്‍ ഒഴിപ്പിച്ച രോഗികള്‍ക്ക് വിശദ പരിശോധന നടത്തിവരികയാണ്. അപകടത്തിന് പിന്നാലെ മേയര്‍ വിവി രാജേഷ് മെഡിക്കല്‍ കോളജിലെത്തി. വെന്റിലേറ്ററിന്റെ ഉള്ളില്‍ നിന്നാണ് തീ കത്തിയതെന്നും ഉടന്‍ തന്നെ ഓക്‌സിജന്‍ കട്ട് ചെയ്തത് വലിയ അപകടം ഒഴിവാക്കിയെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Summary

Fire breaks out in the emergency department of Thiruvananthapuram Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thiruvananthapuram Medical College,  Kumbh Mela girl wedding row, iran
Thiruvananthapuram Medical College
ICU functioning behind cloth partitions; Severe crisis at Thiruvananthapuram Medical College
Fire breaks out in the emergency department of Thiruvananthapuram Medical College
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com