വണ്ടിക്ക് സൈഡ് കൊടുത്തില്ല, തോട്ടത്തിലേക്കുള്ള വഴിയിൽ വാക്കുതർക്കം; അയൽക്കാരനെ എയർഗൺ കൊണ്ട് വെടിവച്ചു

സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തൊടുപുഴ: വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെത്തുടർന്ന് യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചെന്ന് കേസ്. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് (28) വെടിയേറ്റത്. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി കരിപ്പക്കാട്ട് ബിജു വർഗീസിനെ(38) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ മൈക്കിൾ രാജിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈക്കിൾ രാജിനും ബിജുവിനും ബിഎൽ റാമിൽ ഏലത്തോട്ടമുണ്ട്. ഇന്നലെ വൈകിട്ട് ഇരുവരും തോട്ടത്തിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഇവരുടെ തോട്ടത്തിലേക്ക് ഒരു വഴിയിലൂടെയാണു പോകുന്നത്. വൈകിട്ട് തോട്ടത്തിൽ നിന്നു ബിജുവും തോട്ടത്തിലേക്ക് മൈക്കിൾ രാജും വാഹനവുമായി എത്തി. സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ബിജു വാഹനത്തിനകത്തു സൂക്ഷിച്ചിരുന്ന എയർഗൺ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മൈക്കിളിന്റെ വയറിനാണ് വെടിയേറ്റത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  പ്രതിയെ പൊലീസ് ഇന്നു കോടതിയിൽ ഹാജരാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com