ഉത്തര മലബാറില്‍ ആദ്യമായി ഇഎസ്ഡി ചികിത്സ; വിജയകരമായി നടത്തി കിംസ് ശ്രീചന്ദ്

68 വയസ്സുള്ള വയോധികയ്ക്ക് വന്‍കുടലില്‍ മൂന്ന് പോളിപ്പുകള്‍ കണ്ടെത്തിയിരുന്നു. അതില്‍ ഒന്നിന് 4.5 സെ.മീ വലിപ്പവും, മറ്റൊന്നിന് 3 സെ.മീ വലിപ്പവും, മൂന്നാമത്തേത് 2 സെ.മീ വലിപ്പവുമായിരുന്നു. പരിശോധനകളില്‍ കാന്‍സര്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് കണ്ടെത്തി.
First ESD treatment in North Malabar; KIMS Sreechand successfully performed
First ESD treatment in North Malabar; KIMS Sreechand successfully performedSM.COM
Updated on
1 min read

കണ്ണൂര്‍: ഉത്തര മലബാറില്‍ ആദ്യമായി അത്യാധുനിക ഇഎസ്ഡി ( (Endoscopic Submucosal Dissection) ചികിത്സ വിജയകരമായി നടത്തി കിംസ് ശ്രീചന്ദ് ആശുപത്രി . ശസ്ത്രക്രിയ കൂടാതെ വന്‍കുടലിലെ വലിയ പോളിപ്പുകള്‍ നീക്കം ചെയ്താണ് ഈ ചികിത്സ നടത്തിയത്.

First ESD treatment in North Malabar; KIMS Sreechand successfully performed
ലൈംഗികാതിക്രമ കേസ് വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടല്‍; കെഎസ്‌യു ജില്ലാ അധ്യക്ഷന്‍

68 വയസ്സുള്ള വയോധികയ്ക്ക് വന്‍കുടലില്‍ മൂന്ന് പോളിപ്പുകള്‍ കണ്ടെത്തിയിരുന്നു. അതില്‍ ഒന്നിന് 4.5 സെ.മീ വലിപ്പവും, മറ്റൊന്നിന് 3 സെ.മീ വലിപ്പവും, മൂന്നാമത്തേത് 2 സെ.മീ വലിപ്പവുമായിരുന്നു. പരിശോധനകളില്‍ കാന്‍സര്‍ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്ന് കണ്ടെത്തി. ബയോപ്‌സിയില്‍ അപകട സാധ്യതയുള്ള വളര്‍ച്ചയാണെന്ന് സ്ഥിരീകരിച്ചു.

സാധാരണ ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നടത്തി വന്‍കുടലിന്റെ ഭാഗം നീക്കം ചെയ്യേണ്ടിവരും. എന്നാല്‍ ഇഎസ്ഡി ചികിത്സയിലൂടെ ശസ്ത്രക്രിയ ഇല്ലാതെ തന്നെ പോളിപ്പുകള്‍ മുഴുവനായും നീക്കം ചെയ്യാന്‍ സാധിച്ചു. ഇതിലൂടെ ശരീരഭാഗങ്ങള്‍ സംരക്ഷിക്കാനും, വേദന കുറയ്ക്കാനും, ആശുപത്രിവാസം കുറയ്ക്കാനും, വേഗത്തില്‍ സുഖം പ്രാപിക്കാനും സാധിക്കും.

First ESD treatment in North Malabar; KIMS Sreechand successfully performed
ലീഗിന് അതൃപ്തി, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് കോൺ​ഗ്രസിൽ വിലക്ക്; ലംഘിച്ചാല്‍ കര്‍ശനമായി ഇടപെടുമെന്ന് ദീപാദാസ് മുന്‍ഷി

ജനറല്‍ അനസ്തീഷ്യയില്‍ നടത്തിയ ചികിത്സയില്‍ വലിയ പോളിപ്പുകള്‍ ഇഎസ്ഡി മാര്‍ഗ്ഗം നീക്കം ചെയ്തു. ചികിത്സയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയിലെ ഗാസ്‌ട്രോ വിഭാഗം ഡോക്ടര്‍മാരായ ഡോ. ജിജോ വര്‍ഗീസ്, ഡോ. യാസിദ്, ഡോ.ഗൗരവ്, ഡോ.സമേഷ് പദ്മന്‍, ഡോ.ജെയ്സണ്‍ തോമസ്, എന്നിവര്‍ ചേര്‍ന്നാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. അനസ്തീഷ്യ വിഭാഗത്തില്‍ ഡോ.അശ്വല്‍ നേതൃത്വം നല്‍കി. ടെക്നിക്കല്‍ ടീമില്‍ പ്രിയങ്ക, നിഷാദ, റാഫ്‌ന, അഫ്‌സിന്‍ എന്നിവര്‍ സഹകരിച്ചു.

Summary

First ESD treatment in North Malabar; KIMS Srichand successfully performed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com