കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്; പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോറ്റു

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്.
Prajwal Revanna loses JD(S) bastion Hassan
പ്രജ്വല്‍ രേവണ്ണ 44,000 വോട്ടിന് തോറ്റു ഫെയ്‌സ്ബുക്ക്
Updated on
1 min read

ബംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്.

കര്‍ണാടകയില്‍ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയില്‍ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ജെഡിഎസ് ഒരു സീറ്റിലും മുന്നേറുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍. 33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.

Prajwal Revanna loses JD(S) bastion Hassan
ഒഡീഷയില്‍ നവീന്‍ പട്‌നായിക് യുഗത്തിന് അന്ത്യം?; ബിജെപിക്ക് വന്‍ കുതിപ്പ്, ഭരണത്തിലേക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Real Madrid suffer first loss of LaLiga season
karnataka encounter
D K Shivakumar
Former MP Prajwal Revanna, serving life term in rape case, found with phone inside Bengaluru Jail
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com