

തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന തൊമ്മന്‍വിളാകം തറവാട് പ്രദേശത്ത് മത്സ്യ മാര്‍ക്കറ്റ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത്. ചരിത്ര, സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലത്ത് അനധികൃതമായി മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചുവെന്നാണ് ആരോപണം.
ഫിഷ് മാര്‍ക്കറ്റിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്തെത്തി. മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്താനും അതേയിടത്ത് സ്മാരകം നിര്‍മിക്കണമെന്നുമാണ് ആവശ്യം.
മാമ്പള്ളി മസ്ജിദ് ട്രസ്റ്റിന്റെ പേരില്‍ ഭൂമി കൈയ്യേറിക്കൊണ്ടാണ് നിര്‍മാണം നടത്തിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പഞ്ചായത്തിലെ മുന്‍ ഭരണസമിതിയും ഈ വിഷയത്തില്‍ കണ്ണടച്ചുവെന്ന് വിമര്‍ശനമുണ്ട്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന സമയത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോയെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates