ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരിക്കച്ചവടം; ഉടമയുടെ കിടപ്പുമുറിയില്‍ നിന്നും പിടിച്ചെടുത്തത് 48 ഗ്രാം എംഡിഎംഎ

ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ലഹരി കേസില്‍ പിടികൂടിയിരുന്നു
Akhil Nath
Akhil Nath
Updated on
1 min read

ആലപ്പുഴ: ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍. നൂറനാട് പടനിലത്ത് ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്ന അഖില്‍ നാഥ് (31) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് 48 ഗ്രാം  എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

Akhil Nath
തുലാവർഷം കനക്കുന്നു, ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നൂറനാട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് മാസം മുന്‍പ് അഖിലിന്റെ ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ലഹരി കേസില്‍ പിടികൂടിയിരുന്നു. ആ സമയം മുതല്‍ അഖിലും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

Akhil Nath
'അമീബിക് മസ്തിഷ്‌ക ജ്വരം തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇല്ല, ഡോക്ടറെ തലയില്‍ വെട്ടിയിട്ട് കാര്യമില്ല'

ഫിറ്റ്‌നസ് സെന്ററില്‍ എത്തുന്ന യുവതീയുവാക്കളെ, ഫിറ്റ്‌നസിന് ഇത് ആവശ്യമാണെന്ന് വരുത്തി ലഹരി മരുന്ന് നല്‍കി വന്‍തോതില്‍ രാസലഹരി കച്ചവടമാണ് ഇയാള്‍ നടത്തിയിരുന്നത്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് രാസ ലഹരി എത്തിച്ചിരുന്നതെന്നാണ് സൂചന. ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാര്‍ട്ടിയും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Summary

Fitness center owner Akhil Nath arrested for drug trafficking under the guise of a fitness center.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com