തൊടുപുഴ: നിരയായി നിർത്തിയിട്ട അഞ്ച് ഓട്ടോറിക്ഷകൾക്കിടയിൽ നിന്ന് ഒരു ഓട്ടോ മാത്രം കാട്ടാന തിരഞ്ഞുപിടിച്ചു തകർത്തു. മൂന്നാർ ടൗണിലെ നല്ലയപ്പന്റെ ഓട്ടോ ആണ് ഇന്നലെ പുലർച്ചെ ഒറ്റയാൻ തകർത്തത്. കെഡിഎച്ച്പി നയമക്കാട് എസ്റ്റേറ്റ് ചോളമല ഡിവിഷനിൽ ഒൻപത് മുറി ലയത്തിലാണ് നല്ലയപ്പൻ താമസിക്കുന്നത്.
തൊഴിലാളി ലയത്തിലെ വീടുകൾക്കു മുന്നിൽ അഞ്ച് ഓട്ടോകൾ അടുത്തടുത്തായി നിർത്തിയിട്ടിരുന്നു. രാത്രി ഒന്നരയോടെ എത്തിയ ഒറ്റയാൻ ഈ ഓട്ടോ മാത്രം പൂർണമായി അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് വീടിനു പുറത്ത് ഇറങ്ങിയവരെ വിരട്ടുകയും ചെയ്തു.
തകർന്ന ഓട്ടോയ്ക്കു സമീപം അര മണിക്കൂറോളം നിലയുറപ്പിച്ച ശേഷമാണ് ആന മടങ്ങിയത്. വനപാലകർ ഇന്നലെ രാവിലെ സ്ഥലത്ത് എത്തി പരിശോധന നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates