കിഫ്ബിയെ വിശദമായി പഠിക്കാന്‍ അഞ്ചംഗസമിതി; സുധപിള്ള ചെയര്‍ പേഴ്‌സണ്‍

സമിതിയില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും
Five-member committee to study KIIFB in detail; Sudha Pillai appointed as Chairperson
കിഫ്ബി
Edited By:
Updated on
1 min read

തിരുവനന്തപുരം: കിഫ്ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നല്‍കി സര്‍ക്കാര്‍. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. സമിതിയില്‍ അഞ്ച് അംഗങ്ങളാണ് ഉള്ളത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ പുനഃസംഘടനക്കുള്ള സമഗ്ര നിര്‍ദ്ദേശവും സമിതി സമര്‍പ്പിക്കണം.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക കാര്യങ്ങളിലും നിയമനങ്ങളിലും സര്‍ക്കാരിന്റെ നിയന്ത്രണം വരും. നിലവില്‍ കിഫ് ബി നേരിട്ട് നിയമിച്ച നാന്നൂറോളം കരാര്‍ ജീവനക്കാരുടെ നിയമനവും പുനഃപരിശോധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് വന്‍തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷമായ യുഡിഎഫ് കിഫ്ബിക്കെതിരെ രംഗത്തുവന്നിരുന്നു.

Five-member committee to study KIIFB in detail; Sudha Pillai appointed as Chairperson
സ്‌കൂട്ടറിലെത്തി വഴി യാത്രക്കാരിയുടെ സ്വർണ മാല പൊട്ടിക്കാൻ ശ്രമം; പിന്നിൽ കൊടും കുറ്റവാളികൾ; വീട്ടിൽ നിന്ന് പൊലീസ് പൊക്കി
Five-member committee to study KIIFB in detail; Sudha Pillai appointed as Chairperson
ശ്രുതിയെ ചേർത്തുപിടിച്ച് സന്ദീപ്; ഇനി തീക്കടൽ കടഞ്ഞ് പുതിയ ജീവിതത്തിലേക്ക്
Five-member committee to study KIIFB in detail; Sudha Pillai appointed as Chairperson
രണ്ടു പെരുന്നാളിനും മൂന്ന് ദിവസത്തെ അവധി വേണം; പിഎം ശ്രീ നടപ്പാക്കിയാല്‍ നാട് കുട്ടിച്ചോറാകും; സമസ്ത

Five-member committee to study KIIFB in detail; Sudha Pillai appointed as Chairperson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com