കോട്ടയത്തിന്റെ 'നീലക്കുറിഞ്ഞി', ആമ്പലിൽ പൂവിടുന്ന ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങൾ

മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്കനുസരിച്ച്, മലരിക്കൽ വാർഡ് 2022 ൽ ഒരു കോടി രൂപയുടെ വരുമാനം നേടി. ഇത്തവണത്തെ കണക്കുകൾ പ്രകാരം വരുമാനം അഞ്ച് കോടിയിലെത്താം.
 Malarikkal, water lilies
Malarikkal water lilies TNIE
Updated on
2 min read

കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങൾ കടന്ന് കാഞ്ഞിരം പാലം കടക്കുമ്പോൾ, എല്ലാം മാറുന്നു. പച്ചപ്പു നിറഞ്ഞ നെൽവയലുകളുടെ ശാന്തത ഊർജ്ജസ്വലമായ കാഴ്ചകൾക്ക് വഴിയൊരുക്കുന്നു. ഞായറാഴ്ച രാവിലെ മഴ പെയ്യുന്നുണ്ടെങ്കിലും, ഒരു ഗ്രാമം മുഴുവൻ സജീവമായി. അവിടെ താമസക്കാർ , നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു: ചിലർ ബോട്ടിങ് ഇഷ്ടപ്പെടുന്ന സന്ദർശകരുമായുള്ള തിരക്കിലാണ്, മറ്റു ചിലർ വാഹനങ്ങൾ പണമടച്ചുള്ള പാർക്കിങ്, സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു, ചിലർ പൂക്കൾ വിൽക്കുന്നതും കാണാം.

കായലിന്റെ തീരത്തുള്ള ഈ കൊച്ചു ഗ്രാമം വൈവിധ്യമാർന്ന നിറങ്ങളിൽ ജീവൻ പ്രാപിക്കുന്ന സമയമാണിത്. ജൂൺ മുതൽ ഒക്ടോബർ വരെ, കോട്ടയം മുനിസിപ്പാലിറ്റിയുടെ അതിർത്തിയിലുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കൽ എന്ന ശാന്തമായ ഗ്രാമം സജീവമാകുന്നു.

മൂവായിരം ഏക്കർ നെൽപ്പാടങ്ങളിൽ സീസണൽ ആമ്പൽ വിരിയുന്നത് ഇവിടുത്തുകാരുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു, ആയിരക്കണക്കിന് സന്ദർശകർ കുമരകത്തിനടുത്തുള്ള ഈ മനോഹരമായ ഗ്രാമത്തിലേക്ക് എത്തിത്തുടങ്ങിയതോടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചു.

 Malarikkal, water lilies
മലരിക്കലിലെ ആമ്പൽ പാടങ്ങളിൽ വിടരുന്ന പുതിയ ജീവിത മാർഗങ്ങൾ

ജൂൺ മാസത്തോടെ ആമ്പൽ പൂത്തുതുടങ്ങുമ്പോൾ, മനോഹരമായ അപ്പർ കുട്ടനാട്ടിലൂടെയുള്ള ഒരു നാടൻ ബോട്ട് യാത്ര, നെൽപ്പാടങ്ങളുടെ ഗ്രാമീണ സൗന്ദര്യത്താൽ ചുറ്റപ്പെട്ടതും, ആമ്പൽ പൂത്തുനിൽക്കുന്നതും, ഒരു പ്രധാന ആകർഷണമായി മാറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പുറമേ, ഉത്തരേന്ത്യൻ വിനോദസഞ്ചാരികളും ഇപ്പോൾ മലരിക്കലിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി സർക്കാർ എല്ലാ സീസണിന്റെയും മികച്ച സമയത്ത് ആമ്പൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

കോട്ടയത്തെ 'നീലക്കുറിഞ്ഞി'

മൂന്നാറിന്റെ ഭാഗ്യം മാറ്റിമറിച്ചത് 1994-ൽ 'നീലക്കുറിഞ്ഞി' പൂക്കുന്ന സമയത്തെ ഒരു ഫോട്ടോഗ്രാഫറുടെ ആകസ്മിക സന്ദർശനമായിരുന്നു എങ്കിൽ, മലരിക്കലിന് സമാനമായ ഒരു കഥ പങ്കുവയ്ക്കാനുണ്ട്. 2018-ൽ ഒരു ഫോട്ടോഗ്രാഫർ വിവാഹ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഈ ഗ്രാമം പ്രശസ്തിയിലേക്ക് ഉയർന്നു.

തിരുവായ്ക്കാരിയിലെ 850 ഏക്കർ പാടശേഖരങ്ങളിലും ജെ ബ്ലോക്കിലെ 1,850 ഏക്കർ പാടശേഖരങ്ങളിലുമാണ് പ്രധാനമായും ആമ്പൽ പൂക്കുന്നത്. ശ്രദ്ധേയമായി, ഈ അതിശയകരമായ പ്രകൃതിദൃശ്യം രാവിലെ ആറ് മുതൽ 10 വരെ കാണാൻ കഴിയും,

 Malarikkal, water lilies
ആമ്പല്‍പ്പൂവേ....മലരിക്കലില്‍ വീണ്ടും വസന്തം

പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം

സീസണിന്റെ തുടക്കത്തിൽ സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത്, മലരിക്കൽ സ്വദേശിയായ സുഭാഷ് സി കെ അടുത്തിടെ 50,000 രൂപ വിലയുള്ള ഒരു ബോട്ട് വാങ്ങി. ഇതും സമീപകാലത്തെ ഒരു പ്രവണതയുടെ ഭാഗമാണ്; കന്യാകുമാരിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഈ സീസണിൽ 50 ഓളം മോട്ടോർ ഘടിപ്പിച്ച നാടൻ ബോട്ടുകൾ മലരിക്കലിലേക്ക് കൊണ്ടുവന്നു. കൂടാതെ, നിരവധി നാട്ടുകാർ ബോട്ടുകൾ വാടകയ്‌ക്കെടുക്കുന്നു. നാട്ടുകാരുടെ അഭിപ്രായത്തിൽ, മലരിക്കൽ കൃഷിയിടങ്ങളിൽ 96 ബോട്ടുകളും ജെ ബ്ലോക്ക് കൃഷിയിടത്ത് 47 ബോട്ടുകളുമുണ്ട്. ഓരോ ബോട്ടിലും അഞ്ച് മുതൽ എട്ട് വരെ യാത്രക്കാർ സഞ്ചരിക്കുന്നു, ഒരു മണിക്കൂർ യാത്രയ്ക്ക് 1,000 രൂപ ഈടാക്കുന്നു.

"ബോട്ടുകളുടെ എണ്ണം വർദ്ധിച്ചതിനാൽ, ഞങ്ങൾ ഒരു ടേൺ സിസ്റ്റം നടപ്പിലാക്കി. പ്രവൃത്തി ദിവസങ്ങളിൽ, ഞങ്ങൾക്ക് ഒരു ദിവസം കുറഞ്ഞത് ഒരു ട്രിപ്പ് ലഭിക്കും. ശനി, ഞായർ, അവധി ദിവസങ്ങളിൽ ഇത് നാല് ട്രിപ്പുകൾ വരെ എത്തുന്നു. ബോട്ടിങ് ഇവിടുത്തെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്," നാട്ടുകാരനായ സുനിൽ കുമാർ പറഞ്ഞു.

മലരിക്കലിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിന്റെ അഭിപ്രായത്തിൽ,ആമ്പൽ ടൂറിസം ആരംഭിച്ചതിനുശേഷം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. "ഈ സീസണിൽ 50 ബോട്ടുകൾ എത്തിയിട്ടും, തിരക്കേറിയ അവധിക്കാലങ്ങളിൽ സന്ദർശകരെ ഉൾക്കൊള്ളാൻ ബോട്ടുകളുടെ ക്ഷാമം ഞങ്ങൾ ഇപ്പോഴും നേരിടുന്നു. കുടുംബശ്രീ അംഗങ്ങൾ 30 രൂപയ്ക്ക് പൂക്കളുടെ പൂച്ചെണ്ടുകളും 100 രൂപയ്ക്ക് വിത്ത് പായ്ക്കറ്റുകളും വിൽക്കുന്നു. കൂടാതെ, കടകളുടെ എണ്ണം വർദ്ധിച്ചു, പണമടച്ചുള്ള പാർക്കിങ് സൗകര്യങ്ങൾ സ്ഥാപിച്ചു," അദ്ദേഹം പറഞ്ഞു.

 Malarikkal, water lilies
ഇനി ഒറ്റയ്ക്ക്; ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് ആം ആദ്മി

മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്കനുസരിച്ച്, മലരിക്കൽ വാർഡ് 2022 ൽ ഒരു കോടി രൂപയുടെ വരുമാനം നേടി. ഇത്തവണത്തെ കണക്കുകൾ പ്രകാരം വരുമാനം അഞ്ച് കോടിയിലെത്താം.

"കൊയ്തെടുത്ത നെല്ല് കൊണ്ടുപോകാൻ പാടുപെട്ടിരുന്ന കാലത്ത് നിന്ന് , ഈ പ്രദേശം വികസിച്ചു. മാത്രമല്ല, എല്ലാവർക്കും ജോലിയുണ്ട്. ഗ്രാമം ഇപ്പോൾ ഉത്സവപ്രതീതിയിലാണ്," ഒരു താമസക്കാരൻ പറഞ്ഞു.

ടൂറിസം സംരംഭങ്ങൾ വികസിപ്പിക്കൽ

സന്ദർശകരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുവരുന്നതിനാൽ, ഈ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, വേമ്പനാട് തടാകം അടിസ്ഥാനമാക്കിയുള്ള ടൂറിസം പ്രവർത്തനങ്ങൾ കുമരകം മുതൽ കോട്ടയം മുനിസിപ്പൽ പരിധി വരെ വികസിപ്പിക്കുന്നതിനായി 107.88 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.

 Malarikkal, water lilies
ലിവിങ് വിൽ എഴുതി വെക്കാം, മരിച്ചതിനൊക്കുമേ ജീവിക്കാതെ മരിക്കാം; ലിവിങ് വിൽ എങ്ങനെ, ആർക്കൊക്കെ എഴുതാം?

വേമ്പനാട് കായലിന്റെ അനുബന്ധമായ പഴുക്കനില കായലിന്റെ പുനരുജ്ജീവനം, മൂന്ന് നെൽവയലുകളുടെ പുറം ബണ്ടുകൾ ശക്തിപ്പെടുത്തി മൂന്ന് റിങ് റോഡുകൾ നിർമ്മിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. "ബലപ്പെടുത്തിയ പുറം ബണ്ടുകൾ 25 കിലോമീറ്റർ നീളത്തിൽ റിങ് റോഡുകളായി വികസിപ്പിക്കും, അതിൽ ഏകദേശം 20 കിലോമീറ്റർ കായലിലൂടെയായിരിക്കും, ഇത് കായൽ അധിഷ്ഠിത ടൂറിസം പ്രവർത്തനങ്ങൾക്ക് തുടക്കമിടും," അനിൽകുമാർ പറഞ്ഞു.

മേഖലയിലെ ടൂറിസം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പരിശോധിക്കാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മലരിക്കൽ സന്ദർശിക്കും.

Summary

The seasonal blooming of water lilies across nearly 3,000 acres of paddy fields has completely transformed the lives of residents, revitalising the local economy as thousands of visitors make it to this picturesque village near Kumarakom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com